ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാൻ ഒരു നാൾ മാത്രം ബാക്കി നിൽക്കെ വിജയ പ്രതീക്ഷ പങ്കുവെച്ച് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാൻ. ആലപ്പുഴ യുഡിഎഫ് മണ്ഡലമാണെന്നും സീറ്റ് ഐക്യ ജനാധിപത്യ മുന്നണി നിലനിർത്തുമെന്നും ഷാനിമോൾ പ്രത്യാശ പ്രകടിപ്പിച്ചു.
ആലപ്പുഴ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് ഷാനിമോൾ ഉസ്മാൻ - alappuzha
രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ആലപ്പുഴയിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർഥിയെ തന്നെ തെരഞ്ഞെടുക്കുമെന്ന് ഷാനിമോൾ ഉസ്മാൻ.
ഷാനിമോൾ ഉസ്മാൻ
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആദ്യം മുതൽക്കെ മേൽക്കൈ നേടാൻ കഴിഞ്ഞിട്ടുണ്ട്. യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലം വോട്ടെണ്ണൽ ദിവസം കാണാൻ കഴിയുമെന്നും ഷാനിമോൾ അവകാശപ്പെട്ടു. "ആലപ്പുഴയിലെ രാഷ്ട്രീയം വിശകലനം ചെയ്താണ് താൻ ഇത് പറയുന്നത്. എക്സിറ്റ് പോളുകൾ കൃത്യമായി എന്തെങ്കിലും പറഞ്ഞതായി തനിക്ക് അറിവില്ല. രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ആലപ്പുഴയിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർഥി എന്ന നിലയിൽ തന്നെ തെരഞ്ഞെടുക്കും "ഷാനിമോൾ പറഞ്ഞു.
Last Updated : May 21, 2019, 11:00 PM IST