ആലപ്പുഴ: ചേര്‍ത്തല നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ഇരട്ട വോട്ടെന്ന് ആരോപണം.1994 ഇരട്ട വോട്ടുകളാണ് രേഖാമൂലം കണ്ടെത്തിയതെന്ന് യുഡിഎഫ് സ്ഥാനാർഥി എസ്.ശരത് പറഞ്ഞു. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമാണ് ചേർത്തലയിലും നടക്കുന്നത്. മാന്യമായി വോട്ട് അവകാശം വിനിയോഗിക്കുന്ന വോട്ടര്‍മാരോടുള്ള വെല്ലുവിളി കൂടിയാണിത്.
ചേര്‍ത്തലയില്‍ 1994 ഇരട്ട വോട്ടുകള്‍: യുഡിഎഫ് സ്ഥാനാർഥി എസ് ശരത് - ഇരട്ട വോട്ട് വാര്‍ത്ത
ഫോട്ടോയും വിരലടയാളവും എടുത്തു കൊണ്ട് കള്ള വോട്ട് ചെയ്യുന്നവര്‍ക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് മണ്ഡലത്തില്‍ യു.ഡി.എഫ് തീരുമാനം
316 ബൂത്തിലും യു.ഡി.എഫ് വോട്ടര്‍ പട്ടിക പരിശോധന നടത്തിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഫോട്ടോയും വിരലടയാളവും എടുത്തു കൊണ്ട് കള്ള വോട്ട് ചെയ്യുന്നവര്‍ക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനം. യഥാര്‍ഥ വോട്ടര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവസരം ഉണ്ടാകണമെന്നാണ് യു.ഡി.എഫിന്‍റെ ആവശ്യം.
അപര സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് മാന്യത ഇല്ലാത്ത രാഷ്ട്രീയം ആണെന്നും യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. എസ്. ശരത് പറഞ്ഞു. കെ.ആര്‍.രാജേന്ദ്ര പ്രസാദ്, പി.വി. സുന്ദരന്‍, ആര്‍.ശശിധരന്‍, പി.ഉണ്ണികൃഷ്ണന്‍, വി.എന്‍. അജയന്‍ എന്നിവര്‍ പങ്കെടുത്തു.