ആലപ്പുഴ: കഞ്ഞിക്കുഴിയിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മുഹമ്മ- കഞ്ഞിക്കുഴി റോഡിൽ വന സ്വർഗ്ഗം പള്ളിക്ക് സമീപമാണ് അപകടം. വളവനാട് കുന്നിനത്ത് മിഥുൻ കൃഷ്ണനും സുഹൃത്തുമാണ് മരിച്ചത്. സുഹൃത്തിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടോറസ് ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു.
കഞ്ഞിക്കുഴിയിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു - torus lorry
ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കഞ്ഞിക്കുഴിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
ലോറി കയറിയിറങ്ങി ഇരുവരും തൽക്ഷണം മരണപ്പെട്ടു. മൃതദേഹങ്ങൾ ചേർത്തല താലൂക്കാശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Last Updated : Feb 6, 2020, 5:08 PM IST