ആലപ്പുഴ: നെടുമുടി പാലത്തിന് സമീപം പമ്പയാറ്റിൽ ചൂണ്ടയിടുന്നതിനിടെ ബന്ധുക്കളായ രണ്ട് പേർ മുങ്ങി മരിച്ചു. ആലപ്പുഴ വഴിച്ചേരി സെയ്ന്റ് ജോസഫ് സ്ട്രീറ്റ് വിമൽ ഭവനത്തിൽ വിമൽ രാജ് (38), ബെനഡിക്ട് (16) എന്നിവരാണ് മരിച്ചത്. വിമലിന്‍റെ സഹോദരൻ ബെഞ്ചമിന്‍റെ മകനാണ് ബെനഡിക്ട്.
ചൂണ്ടയിടുന്നതിനിടെ പമ്പയാറ്റിൽ രണ്ട് പേർ മുങ്ങി മരിച്ചു - vimal raj
മീൻ പിടിക്കുന്നതിനിടെ ചൂണ്ട ഉടക്കിയതിനെ തുടർന്ന് ഒരാൾ ആറ്റിലേക്കിറങ്ങി. ശക്തമായ ഒഴുക്കിൽപ്പെട്ട അയാളെ രക്ഷിക്കാനായി തുടർന്ന് രണ്ടാമത്തെ ആളും ആറ്റിലേക്ക് ചാടുകയായിരുന്നു
ചൂണ്ടയിടാനായി ഇവർ ഇടക്ക് നെടുമുടിയിലെ ബന്ധുവീട്ടിൽ എത്തുമായിരുന്നതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11.45 ഓടെ ചൂണ്ട ഉടക്കിയതിനെ തുടർന്ന് ബെനഡിക്ട് ആറ്റിലേക്കിറങ്ങി. ശക്തമായ ഒഴുക്കിൽപ്പെട്ട ബെനഡിക്ടിനെ രക്ഷിക്കാനായി തുടർന്ന് വിമലും ആറ്റിലേക്ക് ചാടുകയായിരുന്നു.
രണ്ടര മണിക്കൂറോളം നടത്തിയ തിരച്ചിലിന് ശേഷമാണ് ഇരുവരുടേയും മൃത ശരീരങ്ങൾ കണ്ടെടുത്തത്. നാട്ടുകാർക്കൊപ്പം ആലപ്പുഴ അഗ്നിശമനസേനയുടെ സ്‌കൂബ ഡൈവിങ് സംഘവും തിരിച്ചിലിന് നേതൃത്വം നൽകി. നെടുമുടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഫാത്തിമയാണ് ബെനഡിക്ടിന്‍റെ അമ്മ.