നിയന്ത്രണം ലംഘിച്ച് കൊയ്‌ത്ത് യന്ത്രം കടത്താൻ ശ്രമം; മന്ത്രി നേരിട്ടെത്തി പിടിച്ചെടുത്തു - ട്രാക്ട്ടർ
അവശ്യ സർവീസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നെല്ല് സംഭരണം നടക്കുന്നതിനാൽ അത് കഴിയുന്നതു വരെ കൊയ്ത്ത് യന്ത്രങ്ങൾ ജില്ല വിട്ടു പോകാൻ പാടില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായിരുന്നു. ഇത് ലംഘിച്ച് കടത്താൻ ശ്രമിച്ച കൊയ്ത്ത് യന്ത്രങ്ങളാണ് ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം മന്ത്രി ജി സുധാകരൻ നേരിട്ടെത്തി പിടിച്ചെടുത്തത്.
നിയന്ത്രണം ലംഘിച്ച് ജില്ലയിൽ നിന്ന് കടത്താൻ ശ്രമിച്ച ട്രാക്ട്ടർ മന്ത്രി നേരിട്ടെത്തി പിടിച്ചെടുത്തു
ആലപ്പുഴ: നിയന്ത്രണം ലംഘിച്ച് ആലപ്പുഴ ജില്ലയിൽ നിന്ന് കടത്താൻ ശ്രമിച്ച കൊയ്ത്ത്‌യന്ത്രങ്ങൾ മന്ത്രി ജി സുധാകരൻ നേരിട്ടെത്തി പിടിച്ചെടുത്തു.