ആലപ്പുഴ: സംസ്ഥാനത്ത് വിഷുവിന് മുമ്പായി 365 കുടുംബശ്രീ ഭക്ഷണശാലകൾ തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ പരാമർശിച്ച ഭക്ഷണശാലകളാണ് ഇത്തരത്തിൽ തുടങ്ങുന്നത്. 365 പഞ്ചായത്തുകളിൽ 20 രൂപക്ക് ഊണ് നൽകുന്ന ഭക്ഷണശാലകൾ ആരംഭിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
വിഷുവിന് മുമ്പ് 365 കുടുംബശ്രീ ഭക്ഷണശാലകൾ തുടങ്ങുമെന്ന് മന്ത്രി തോമസ് ഐസക്ക്
മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ പ്രവർത്തനം ആരംഭിക്കും.
തോമസ് ഐസക്ക്
മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ പ്രവർത്തനം ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ഇതിനായുള്ള തയ്യാറെടുപ്പിലാണ്. പദ്ധതിക്ക് പ്രഥമ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
Last Updated : Mar 26, 2020, 11:38 PM IST