കാർത്തികപള്ളിയിൽ പതിമൂന്നുകാരിയുടെ ആത്മഹത്യ; പ്രതിഷേധവുമായി നാട്ടുകാർ - commits suicide
അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് ഹർഷ ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ കുട്ടിയുടെ കണ്ണിനടുത്ത് ചെറിയ മുറിവുകളും ഇടതുകൈയിൽ ബ്ലേഡ് കൊണ്ടുള്ള മൂന്ന് പാടുകളും കണ്ടെത്തിയിട്ടുണ്ട്
ആലപ്പുഴ: ആലപ്പുഴയിൽ 13 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. അന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി.
അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് ഹർഷ ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ കുട്ടിയുടെ കണ്ണിനടുത്ത് ചെറിയ മുറിവുകളും ഇടതുകൈയിൽ ബ്ലേഡ് കൊണ്ടുള്ള മൂന്ന് പാടുകളും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാർത്തികപള്ളി വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകൾ ഹർഷയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.