കേരളം

kerala

ETV Bharat / state

Thieves Arrested From Uttar Pradesh: കണ്ണൂർ സ്‌ക്വാഡല്ല, ഇത് കേരള പൊലീസിന്‍റെ 'മാന്നാർ സ്‌ക്വാഡ്': മോഷണ സംഘത്തിലെ പ്രധാനിയെ പിടികൂടിയത് ഉത്തർപ്രദേശിലെ കുഗ്രാമത്തില്‍ നിന്ന് - കേരള പൊലീസ്

Mannar Police Arrested Thieves From Uttar Pradesh: മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വീടുകളിലാണ് മോഷണം നടന്നത്. പ്രിതകളെ സാഹസികമായി പിടികൂടി പൊലീസ്.

Thieves Arrested From Uttar Pradesh  Mannar Police Arrested Thieves From Uttar Pradesh  mannar police arrested theft from up  കണ്ണൂർ സ്‌ക്വാഡ്  kannur squad  മോഷ്‌ടാക്കളെ പിടികൂടി മാന്നാർ പൊലീസ്  ഉത്തർപ്രദേശിൽ നിന്ന് മോഷ്‌ടാക്കളെ പിടികൂടി  മാന്നാർ മോഷണം  കേരള പൊലീസ്  kerala police
Thieves Arrested From Uttar Pradesh

By ETV Bharat Kerala Team

Published : Oct 12, 2023, 2:37 PM IST

ആലപ്പുഴ:അടഞ്ഞു കിടന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും വിലപിടിപ്പുളള വാച്ച് ശേഖരങ്ങളും പണവും കവർന്ന കേസില്‍ ഉത്തർപ്രദേശിലെ ബിജിനൂർ ജില്ലയിലെ കുഗ്രാമമായ ശിവാലകാലായിൽ നിന്ന് പ്രതിയെ പിടികൂടി കേരള പൊലീസ് (Thieves Arrested From Uttar Pradesh). ആലപ്പുഴ ജില്ലയിലെ മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഷണം നടന്നത്. മോഷണ സംഘത്തിലെ പ്രധാനിയായ സുൽഫിക്കറിനെയാണ് (34) ഉത്തർപ്രദേശിലെ (Uttar pradesh) ബിജിനൂർ (Bijnor) ജില്ലയിലെ കുഗ്രാമമായ ശിവാലകാലായിൽ നിന്നും പിടികൂടിയത്. (Mannar Police Arrested Thieves From Uttar Pradesh)

അന്വേഷണം തുടങ്ങിയത് ഇങ്ങനെ: മോഷണം നടന്ന രണ്ട് വീടുകളിലെയും സിസിടിവി മോഷണത്തിന് ശേഷം ഇളക്കിയെടുത്ത് കൊണ്ടുപോയതിനാൽ ആദ്യ ഘട്ടത്തില്‍ പൊലീസിന് തെളിവൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് സംഭവസ്ഥലത്ത് നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മോഷണം നടത്തിയ പ്രതികൾ ഉത്തരേന്ത്യക്കാരാണെന്ന് പൊലീസ് സംഘം സ്ഥിരീകരിച്ചു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ന്യൂഡൽഹിയിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പ്രതികളെ പിടികൂടുന്നതിനായി യുപി പൊലീസിന്‍റെ സഹായം തേടി.

പ്രതികൾ മോഷണം, പിടിച്ചുപറി, കൊലപാതകം അടക്കമുളള കേസുകളില്‍ ഉൾപ്പെട്ടവരാണെന്നും പ്രതികളില്‍ ഒരാളെ യുപി പൊലീസ് (Uttar pradesh police) അടുത്തിടെ എൻകൗണ്ടറിൽ കൊലപ്പെടുത്തിയതാണെന്നും വിവരം ലഭിച്ചു. തുടർന്ന് യുപി പൊലീസിനൊപ്പം നടത്തിയ പരിശോധനയില്‍ കരിമ്പിൻ തോട്ടത്തില്‍ നിന്ന് നാട്ടുകാരുടെ എതിർപ്പ് മറികടന്നാണ് പ്രതിയെ പിടികൂടിയത്.

പിടികൂടിയ പ്രതിയെ യുപി കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ടില്‍ (transit warrant) കേരളത്തിൽ എത്തിച്ച് ചോദ്യം ചെയ്‌തു. ഇതില്‍ നിന്ന് മോഷണ സംഘത്തെ കുറിച്ച് പൊലീസ് മനസിലാക്കി. സുല്‍ഫിക്കറില്‍ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം കേരള പൊലീസ് സംഘം ഹൈദരാബാദിലെത്തിയാണ് (Hyderabad) തസ്ലീം അഹമ്മദിനെ ( 27) പിടികൂടിയത്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി ഉത്തരേന്ത്യ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്നാണ് പൊലീസ് പറയുന്നത്.

അന്വേഷണസംഘത്തിൽ മാന്നാർ ഇൻസ്പെക്‌ടർ ജോസ് മാത്യു, എസ്ഐമാരായ അഭിരാം സിഎസ്, സുധീപ്, മോഹൻകുമാർ, ക്രൈം ബ്രാഞ്ച് എഎസ്ഐ സുധീർ, എഎസ്ഐ മധു, സീനിയർ സിപിഒമാരായ ഉണ്ണിക്കൃഷ്‌ണപിളള, മുഹമ്മദ് ഷെഫീക്ക്, അരുൺ ഭാസ്ക്കർ, സാജിദ്, സിദ്ദിഖ് ഉൾ അക്ബർ, സിപിഒ ഹരിപ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.

Also read:Robbery By Nomadic Women In Thrissur : പട്ടാപ്പകൽ വീടുകളിൽ മോഷണ ശ്രമം; 3 നാടോടി സ്‌ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

Also read :കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; പ്രതികളെ ഒഡിഷയിലെത്തി പിടികൂടി കേരള പൊലീസ്

ABOUT THE AUTHOR

...view details