കേരളം

kerala

ETV Bharat / state

യുഎപിഎ കേസ്; സിപിഐ നിലപാട് ശരിയെന്ന് തെളിഞ്ഞതായി ബിനോയ് വിശ്വം

മാവോയിസ്റ്റ് രാഷ്ട്രീയത്തെ എന്നും എതിർക്കുന്ന പാർട്ടിയാണ് സിപിഐ. പക്ഷേ രാഷ്ട്രീയ നിലപാട് കൈക്കൊണ്ടതിന്‍റെ പേരിൽ ആരെയും തടവിലിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎപിഎ കേസ്  സിപിഐ  സിപിഐ കേന്ദ്ര കമ്മിറ്റി അംഗം ബിനോയ് വിശ്വം  ബിനോയ് വിശ്വം  മാവോയിസ്റ്റ് രാഷ്ട്രീയം  maoist politics  CPI  binoy viswam  CPI central committe member
യുഎപിഎ കേസ്; സിപിഐയുടെ നിലപാടാണ് ശരിയെന്ന് തെളിഞ്ഞതായി സിപിഐ കേന്ദ്ര കമ്മിറ്റി അംഗം ബിനോയ് വിശ്വം

By

Published : Feb 5, 2020, 7:11 PM IST

Updated : Feb 5, 2020, 11:27 PM IST

ആലപ്പുഴ : പന്തീരങ്കാവ് യുഎപിഎ കേസിൽ സിപിഐ നിലപാടാണ് ശരിയെന്ന് തെളിഞ്ഞതായി സിപിഐ കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം. എൻഐഎ നേരും നെറിയും ഇല്ലാത്ത ഏജൻസിയാണ്. അവരുടെ കയ്യിലേക്ക് അലനെയും താഹയെയും എറിഞ്ഞു കൊടുക്കാൻ കഴിയില്ല. മാവോയിസ്റ്റ് രാഷ്ട്രീയത്തെ എന്നും എതിർക്കുന്ന പാർട്ടിയാണ് സിപിഐ. പക്ഷേ രാഷ്ട്രീയ നിലപാട് കൈക്കൊണ്ടതിന്‍റെ പേരിൽ ആരെയും തടവിലിടയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ നിലപാട് സ്വീകരിക്കുന്നവരെ ശരിയുടെ പാതയിലേക്ക് മാറ്റുകയാണ് വേണ്ടത്. ഈ വിഷയത്തിൽ സിപിഐ നിലപാട് എൽഡിഎഫിനെ ദുർബലപ്പെടുത്താൻ ആയിരുന്നില്ലെന്നും ബിനോയ് വിശ്വം ആലപ്പുഴയിൽ പറഞ്ഞു.

യുഎപിഎ കേസ്; സിപിഐ നിലപാട് ശരിയെന്ന് തെളിഞ്ഞതായി ബിനോയ് വിശ്വം
Last Updated : Feb 5, 2020, 11:27 PM IST

ABOUT THE AUTHOR

...view details