കേരളം

kerala

ETV Bharat / state

മഴ ലഭിക്കാത്തതാണ് നെൽവിത്ത് മുളയ്ക്കാത്തതിന് കാരണം: വി എസ് സുനിൽ കുമാർ - ലഭിക്കാത്തതാണ്

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കൃഷി ഇത്തവണ ലഭിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പല ഏജന്‍റുമാരും വിത്തുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

മഴ ലഭിക്കാത്തതാണ് നെൽവിത്ത് മുളയ്ക്കാത്തതിന് കാരണം: വി എസ് സുനിൽ കുമാർ

By

Published : Jul 15, 2019, 3:39 AM IST

ആലപ്പുഴ : കുട്ടനാട്ടിൽ രണ്ടാം ഘട്ടത്തിൽ നൽകിയ നെൽവിത്തുകൾ മുളയ്ക്കാത്തതിന് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തതാണെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ. കൈനകിരി ആർ ബ്ലോക്ക് സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജർമിനേഷൻ പരിശോധന ഫലം വിത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതാണ്. സംസ്ഥാന വിത്ത് വികസന അതോറിറ്റി നൽകിയ വിളവ് ലഭിച്ച അതേ വിത്ത് തന്നെയാണ് രണ്ടാം ഘട്ടത്തിലും നൽകിയിരിക്കുന്നത്.


വെള്ളം കിട്ടാതെ ഉപ്പ് മുകളിലേക്ക് വന്ന് ഉപ്പു ഉരുകിയതാണ് വിത്തുകൾ മുളയ്ക്കാത്തതിന്‍റെ കാരണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി വിത്തിന്‍റെ വിതരണം പൂർത്തിയാകും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കൃഷി ഇത്തവണ ലഭിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പല ഏജന്‍റുമാരും വിത്തുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഗവൺമെന്‍റ് സംഭരിക്കുന്ന സീഡ് അതോറിറ്റിയുടെ വിത്തുകൾ മാത്രമേ നൽകുകയുള്ളൂ, വിത്തിന്‍റെ ഗുണനിലവാരത്തിൽ ഗവൺമെന്‍റ് ഒരു വിട്ടു വീഴ്ചയും ഉണ്ടായിരിക്കുന്നതല്ല.

മുളയ്ക്കാത്ത വിത്ത് മാറ്റിക്കൊടുക്കുകയും സബ്‌സിഡി ആവശ്യമായി വന്നാൽ അത് നൽകാനും സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.ആർ ബ്ലോക്കിലെ കൃഷി പുനരുജ്ജീവിപ്പിക്കുക, കൃഷിക്ക് വേണ്ട പശ്ചാത്തല സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിന്‍റെ കൈനകരി ആർ.ബ്ലോക്ക് സന്ദർശനം.സർക്കാർ ഭൂമിയുൾപ്പടെ 1500 ഏക്കർ ഭൂമിയിലെ പുറം ബണ്ടുകളിൽ പച്ചകറി, തെങ്ങ്, വാഴ, കൊക്കോ മുതലായവ കൃഷി ചെയ്യുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

വർഷം മുഴുവൻ പമ്പിങ് നടത്തി ജല നിർഗമനം നടത്തേണ്ടത് ആർ ബ്ലോക്കിന്‍റെ ആവശ്യകതയാണ്. വിച്ഛേദിച്ച വൈദ്യുതി ബന്ധം, കൃഷി വകുപ്പ് കുടിശ്ശികയിനത്തിലെ തുക നൽകി ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുകയുണ്ടായി. പമ്പു സെറ്റുകൾ സ്ഥാപിച്ചതോടുകൂടി ഈ പ്രദേശത്തെ കൃഷി പുനരുജ്ജീവിപ്പിക്കുകയും ആർ ബ്ലോക്കിന്‍റ െ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കുവാനും സാധിക്കുമെന്നാണ് കരുതേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details