കേരളം

kerala

By

Published : Sep 23, 2020, 9:54 PM IST

ETV Bharat / state

ആലപ്പുഴയിൽ രോഗികളുടെ എണ്ണം ഉയരുന്നു; ജാഗ്രതയില്‍ ഇളവ് വരുത്തരുതെന്ന് ആരോഗ്യ വകുപ്പ്

ലഘുവായ രോഗലക്ഷണങ്ങള്‍ പോലും അവഗണിക്കരുത്. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും രോഗ ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്ന ശീലം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആലപ്പുഴ  രോഗികളുടെ എണ്ണം ഉയരുന്നു  ആരോഗ്യ വകുപ്പ്  The number of patients is rising  caution should not be compromised
ആലപ്പുഴയിൽ രോഗികളുടെ എണ്ണം ഉയരുന്നു; ജാഗ്രതയില്‍ ഇളവ് വരുത്തരുതെന്ന് ആരോഗ്യ വകുപ്പ്

ആലപ്പുഴ:ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗബാധിതരും കൊവിഡ് മൂലമുള്ള മരണങ്ങളും ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രത കുറവ് വരുത്തരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയിലെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടാവുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. ഇന്ന് മാത്രം ജില്ലയിൽ 501 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യമായാണ് ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇത്രയേറെ വർധിക്കുന്നത്.
തിരക്കുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് സ്വയം വിട്ടു നില്‍ക്കണം. എവിടെയാണെങ്കിലും കൃത്യമായ സാമൂഹിക അകലം പാലിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും റൂം ക്വാറന്‍റൈനിൽ തന്നെയായിരിക്കണം. ലഘുവായ രോഗലക്ഷണങ്ങള്‍ പോലും അവഗണിക്കരുത്. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും രോഗ ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്ന ശീലം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നൽകിയിട്ടുണ്ട്.
പനി, ചുമ, ജലദോഷം, ശ്വാസതടസം തുടങ്ങിയ അസുഖ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആശുപത്രിയിലെത്തി ചികിത്സ തേടുക. രോഗലക്ഷണങ്ങളൊന്നും ഇല്ലാത്ത കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് അതാതു പ്രദേശത്തെ മെഡിക്കല്‍ ഓഫീസറുടെ തീരുമാന പ്രകാരം വീടുകളില്‍ കഴിയാവുന്നതാണ്. ഇങ്ങനെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ഡി.എം.ഒ കെ അനിതാ കുമാരി അറിയിച്ചു.

ABOUT THE AUTHOR

...view details