നെഹ്‌റുട്രോഫി വളന്‍റിയേഴ്‌സിനുള്ള ജേഴ്‌സി വിതരണം ചെയ്‌തു - അസാപ്പ്
80 അംഗ വളന്‍റിയേഴ്‌സ് ടീമാണ് പവലയനിൽ സേവനമനുഷ്‌ഠിക്കുക
ആലപ്പുഴ: അറുപത്തി ഏഴാമത് നെഹ്‌റു ട്രോഫി വള്ളം കളിക്കുവേണ്ടി പവലിയനിൽ സേവനത്തിനെത്തുന്ന വളന്‍റിയേഴ്‌സ് ടീമിനുള്ള ജേഴ്‌സികളുടെ വിതരണോദ്ഘാടനം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്‌ടർ ഡോ. അദീല അബ്‌ദുള്ള നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്‍റെ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്പ്) വോളന്‍റിയേഴ്‌സിനാണ് ചുമതല. ആലപ്പുഴ, കുട്ടനാട്, കലവൂർ മേഖലകളിൽ നിന്നുള്ള ഹയർ സെക്കന്‍ററി സ്‌ക്കൂൾ വിദ്യാർഥികളാണ് വളന്‍റിയേഴ്‌സ്. 80 അംഗ വളന്‍റിയേഴ്‌സ് ടീമാണ് പവലയനിൽ സേവനമനുഷ്‌ഠിക്കുക. എൻടിബിആർ എന്ന് ആലേഖനം ചെയ്‌ത ചുവപ്പ് ജേഴ്‌സി അണിഞ്ഞവർ മുതിർന്നവർക്കും, മഞ്ഞ ജേഴ്‌സി അണിഞ്ഞവർ സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടി സേവനം ചെയ്യും . മുതിർന്നവർ, സ്ത്രീകൾ, കൊച്ചു കുട്ടികൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും വള്ളംകളി ബുദ്ധിമുട്ടില്ലാതെ കാണുകയെന്ന ലക്ഷ്യത്തോടെയാണ് അസാപ്പിന്‍റെ പരിശീലനം നേടിയ വിദ്യാർഥികളെ വളന്‍റിയേഴ്‌സായി നിയോഗിക്കുന്നത്. 70 വയസിനു മുകളിലുള്ള മുതിർന്ന പൗരൻമാർക്ക് ഇത്തവണ പ്രത്യേക പവലിയനുണ്ടായിരിക്കും. അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജർ ശന്തനു പ്രദീപ്, പ്രോഗ്രാം മാനേജർമാരായ ശ്രീകല, സക്കറിയ തുടങ്ങിയവരാണ് വളന്‍റിയേഴ്‌സ് ടീമിന് നേതൃത്വം നൽകുന്നത്.