ആലപ്പുഴ:കൊവിഡ്-19 സാധ്യത കണക്കിലെടുത്ത് സൗദിയിൽ നിന്നെത്തിയ യുവതിയെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഭർത്താവിനോടൊപ്പം സൗദി അറേബ്യയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശിയായ 23കാരിയെയാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സൗദി കൊറോണാ ബാധിത പ്രദേശത്ത് നിന്നും ഇന്ന് രാവിലെയാണ് ഇവർ തനിയെ നാട്ടിൽ എത്തിയത്.
കൊവിഡ്-19; ആലപ്പുഴയില്‍ യുവതിയെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി - യുവതിയെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി
സൗദി കൊറോണാ ബാധിത പ്രദേശത്ത് നിന്നും ഇന്ന് രാവിലെയാണ് ഇവർ തനിയെ നാട്ടിൽ എത്തിയത്. ഭർത്താവിനോടൊപ്പം സൗദി അറേബ്യയിൽ കഴിയുകയായിരുന്നു
കൊവിഡ്-19; ആലപ്പുഴയില്‍ യുവതിയെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി
ശക്തമായ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദേശ പ്രകാരം യുവതിയെ നിരീക്ഷണത്തിനായി കൊറോണ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. യുവതിയുടെ രക്തസാമ്പിളുകളും ശരീരശ്രവങ്ങളും പൂനയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്കും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥിതി ചെയ്യുന്ന വൈറോളജി ലാബിലേക്കും പരിശോധനക്കായി അയച്ചിട്ടുണ്ട്.