ആലപ്പുഴ: ജില്ലയിലെ പ്രളയ സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കലക്ടര്‍ എ. അലക്സാണ്ടര്‍. തോട്ടപ്പള്ളിയിലെ മണൽ നീക്കല്‍ പ്രവർത്തനങ്ങളുടെ പുരോഗതി അദ്ദേഹം വിലയിരുത്തിയിരുന്നു. കാലവർഷ സമയത്ത് വേമ്പനാട്ട് കായലിലെ നീരൊഴുക്ക് സുഗമമാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിന് ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്.
ആലപ്പുഴയിലെ പ്രളയ സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കലക്ടര്‍ - Collector visited the flood prone areas of Alappuzha
പുതിയതായി ചുമതലയേറ്റ കലക്ടര്‍ എ. അലക്സാണ്ടര്‍ ജില്ലയിലെ പ്രളയ സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
ബണ്ടിന്‍റെ മധ്യ ഭാഗത്തെ മൂന്നാം ഘട്ടം പൂർത്തിയായപ്പോൾ നേരത്തെയുണ്ടായിരുന്ന മണൽ ചിറ പൊളിച്ച് നീക്കിയെങ്കിലും നീരൊഴുക്ക് പൂർണമായിട്ടില്ലെന്ന് പരാതിയുണ്ട്. മാത്രമല്ല ഇവിടെ സംഭരിച്ചിരിക്കുന്ന മണ്ണിന്‍റെ ഉടമസ്ഥാവകാശത്തെക്കുറിച്ചും തർക്കം നിലവിലുണ്ട്. ചേർത്തല തഹസീൽദാർ ആർ.ഉഷ, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.എസ്.ജ്യോതിസ്, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.സതീശൻ, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബി.അബ്ബാസ്, വില്ലേജ് ഓഫീസർ എൽ.അനിത, പഞ്ചായത്ത് സെക്രട്ടറി സേവ്യർ, മറ്റ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധ വിഷയങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടര്‍ നിർദേശം നൽകി. തുടർന്ന് അന്ധകാരനാഴിയിലും കലക്ടര്‍ സന്ദര്‍ശനം നടത്തി.