ആലപ്പുഴ: സപ്ലൈകോ സ്‌റ്റോറുകളില്‍ നിന്ന് സബ്‌സിഡി ഉത്പന്നങ്ങള്‍ മാത്രമെ വാങ്ങു എന്നുള്ള കാഴ്ച്ചപ്പാട് ഉപഭോക്താക്കള്‍ മാറ്റണമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. മറ്റ് ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ എല്ലാവരും തയ്യാറാകണം. എങ്കില്‍ മാത്രമേ പൊതുവിതരണ മേഖലയിലെ ജനപങ്കാളിത്തം പൂര്‍ണ്ണമാകൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ഇറക്കുമതി ചെയ്യുന്ന ഗുണമേന്മയേറിയ അരി അടക്കമുള്ള വിഭവങ്ങള്‍ വലിയ സാമ്പത്തിക നഷ്ടം സഹിച്ചാണ് പൊതുവിതരണ മേഖലയിലൂടെ എത്തിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. വീയപുരം മാവേലി സ്റ്റോറിന്‍റ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സപ്ലൈകോയോടുള്ള ഉപഭോക്താക്കളുടെ സമീപനം മാറണം: മന്ത്രി തിലോത്തമന്‍ - പൊതുവിതരണ സംവിധാനം
ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ഇറക്കുമതി ചെയ്യുന്ന വിഭവങ്ങള്‍ വലിയ സാമ്പത്തിക നഷ്ടം സഹിച്ചാണ് പൊതുവിതരണ മേഖലയിലൂടെ എത്തിക്കുന്നതെന്ന് മന്ത്രി
സപ്ലൈകോയോടുള്ള ഉപഭോക്താക്കളുടെ സമീപനം മാറണം: മന്ത്രി തിലോത്തമന്‍
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് ആദ്യ വില്‍പ്പന നടത്തി. വീയപുരം പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. പ്രസാദ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. സപ്ലൈകോ മനേജിംഗ് ഡയറക്ടര്‍ കെ.എന്‍ സതീഷ്, ജനപ്രതിനിധികളായ ആബിദ ബീവി, പി ഓമന തുടങ്ങിയവര്‍ സംസാരിച്ചു.