ആലപ്പുഴ: യഥാർഥ ബിഡിജെഎസ് തന്‍റേതാണെന്ന അവകാശവാദവുമായി ബിഡിജെഎസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു രംഗത്തെത്തി. തന്‍റെ ബിഡിജെഎസിനെ ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചു. ബിഡിജെഎസിനെ ദേശീയ പാർട്ടി ആക്കാൻ പോകുന്നു. ഇതിന്‍റെ ഭാഗമായി ബെംഗളൂരു ആസ്ഥാനമായി ഓഫീസ് ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഓഫീസ് ഡൽഹിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും സുഭാഷ് വാസു പറഞ്ഞു.
യഥാർഥ ബിഡിജെഎസ് തന്‍റേത്, തുഷാറിനെതിരെ സുഭാഷ് വാസു
ബിഡിജെഎസ് ഇപ്പോഴും തന്‍റെ കൂടെയാണുള്ളത്. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തിനും ബോധ്യമായിട്ടുണ്ട്. പാർട്ടി ആന്ധ്രാ പ്രദേശ്, കർണാടക, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കും. കേരളത്തിലെ ബിജെപി നേതൃത്വവുമായി തനിക്ക് ബന്ധമില്ലെന്നും ബിഡിജെഎസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു പറഞ്ഞു.
ബിഡിജെഎസ് പാർട്ടി ഇപ്പോഴും തന്‍റെ കൂടെയാണുള്ളത്. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തിനും ബോധ്യമായിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, കർണാടക, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കും. കേരളത്തിലെ ബിജെപി നേതൃത്വവുമായി തനിക്ക് ബന്ധമില്ല. കാര്യങ്ങൾ ബിജെപി ദേശീയ നേതൃത്വവുമായി സംസാരിച്ച് ധാരണയായിട്ടുണ്ട്. ചർച്ചക്കായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചതായും സുഭാഷ് വാസു പറഞ്ഞു.
സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം വെള്ളാപ്പള്ളിയുടെയും തുഷാറിന്‍റെയും ഔദാര്യത്തിൽ ലഭിച്ചതാണ്. അങ്ങനെ ലഭിച്ച സ്ഥാനം പോയതിൽ സന്തോഷമാണുള്ളത്. അവരുടെ ഔദാര്യം തനിക്ക് ആവശ്യമില്ല. കെ.കെ മഹേശന്‍റെ മരണത്തിൽ ശക്തമായ തെളിവുണ്ടായിട്ടും നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിനെതിരെ സമരം ശക്തമാക്കും. വെള്ളാപ്പള്ളിയും സിപിഎമ്മും ചേർന്നാണ് തന്നെ കേസുകളിൽ കുടുക്കിയത്. കുട്ടനാട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുഷാറിനെ വെല്ലുവിളിക്കുന്നു. തന്‍റേടമുണ്ടെങ്കിൽ കുട്ടനാട്ടിൽ മത്സരിച്ച് തന്‍റെ കരുത്ത് ബിജെപി കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തട്ടെയെന്നും സുഭാഷ് വാസു കൂട്ടിച്ചേർത്തു.