കേരളം

kerala

ETV Bharat / state

തോട്ടപ്പള്ളിയിൽ നിരോധനാജ്ഞ ലംഘിച്ച് സമരസമിതി; ബലംപ്രയോഗിച്ച് പൊലീസ് - തോട്ടപ്പള്ളിയിൽ നിരോധനാജ്ഞ

ഡിസിസി പ്രസിഡന്‍റ് അഡ്വ. എം.ലിജു ഉൾപ്പടെ കോൺഗ്രസ് നേതാക്കൾ സമരത്തിൽ പങ്കെടുത്തു.

thottappally  rohibition order at thottappally  violation of prohibition order  തോട്ടപ്പള്ളിയിൽ നിരോധനാജ്ഞ  തോട്ടപ്പള്ളിയിൽ സമരസമിതി
തോട്ടപ്പള്ളി

By

Published : Jul 3, 2020, 3:42 PM IST

ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുറിക്കലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിരോധനാജ്ഞ ലംഘിച്ച് സമരസമിതി പൊഴിമുഖത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊഴിമുഖത്തേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് സമരസമിതി മുദ്രാവാക്യം വിളിച്ചും റോഡിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു. ഇവരെ ബലപ്രയോഗത്തിലൂടെ മാറ്റാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു. ഡിസിസി പ്രസിഡന്‍റ് അഡ്വ. എം.ലിജു ഉൾപ്പടെ കോൺഗ്രസ് നേതാക്കളും സമരത്തിൽ പങ്കെടുത്തിരുന്നു. പൊലീസ് ബലപ്രയോഗം തുടങ്ങിയതോടെ പൊഴിയിൽ ഇറങ്ങിയാണ് സ്‌ത്രീകൾ ഉൾപ്പടെയുള്ളവർ പ്രതിഷേധിച്ചത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

തോട്ടപ്പള്ളിയിൽ നിരോധനാജ്ഞ ലംഘിച്ച് സമരസമിതി

ABOUT THE AUTHOR

...view details