ആലപ്പുഴ: കൊവിഡ് ബാധിതരുടെ വീടിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേര്‍ പിടിയിലായി. കോവിലകത്ത് അനീഷ് (35), ഞാറക്കാട്ട് രജീഷ് (31) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ഇരുവരും ചേര്‍ന്ന് വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ജനല്‍ ചില്ലുകളടക്കം തകര്‍ന്നു. ആക്രമണം നടന്ന സമയത്ത് തിരക്കില്ലാത്ത റോഡിലൂടെ മൂന്ന് വാഹനങ്ങള്‍ കടന്ന് പോയ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ചു. തുടര്‍ന്ന് പ്രദേശവാസികളായ 200ഓളം പേരെ പൊലീസ് ചോദ്യം ചെയ്യുകയും നിരവധി പേരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ചെയ്‌തു. ഇങ്ങനെയാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്.
കൊവിഡ് ബാധിതരുടെ വീടിന് നേരെ കല്ലേറ്; രണ്ട് പേര്‍ പിടിയിൽ - കൊവിഡ് ബാധിതർ
അനീഷ്, രജീഷ് എന്നിവരാണ് പിടിയിലായത്. ബൈക്കിലെത്തിയ ഇരുവരും ചേര്‍ന്ന് വീടിന് നേരെ കല്ലെറിയുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെ ഇരുവരും കുറ്റം സമ്മതിച്ചു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കുടുംബാംഗങ്ങള്‍ രോഗം പരത്തുന്നുവെന്ന വിരോധത്തിന്‍റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. അനീഷാണ് കല്ലെറിഞ്ഞതെന്നും രജീഷാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഇരുവരും മദ്യലഹരിയിലായിരുന്നു എന്നും പൊലീസ് പറഞ്ഞു. ആക്രമണം നടന്ന വീട്ടിലെ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് ബന്ധുക്കള്‍ക്കും പരിശോധനയില്‍ രോഗബാധ കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം വീട്ടമ്മ ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് കാത്ത് നില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മകന്‍ വാട്‌സാപ്പിലൂടെയാണ് പൊലീസിനെ വിവരം അറിയിച്ചത്.