ആലപ്പുഴ: വേറിട്ട നക്ഷത്ര നിർമാണവുമായി വാരനാട്, ലിസ്യു നഗർ പള്ളിയിലെ കുടുംബ കൂട്ടായ്‌മ. ചേർത്തലയിലും പരിസരങ്ങളിലും ഭീഷണിയാകുന്ന ആഫ്രിക്കൻ ഒച്ചുകളുടെ പുറംതോടു കൊണ്ടാണ് വ്യത്യസ്‌തതയാർന്ന നക്ഷത്ര നിർമാണം.
ഒച്ച് രഹിത ഗ്രാമം; പ്രതീക്ഷയൊരുക്കി ഒച്ചിന്‍റെ പുറംതോടുകൾ കൊണ്ടുള്ള നക്ഷത്രം തണ്ണീർമുക്കം പഞ്ചായത്തിലെ 2, 3, 21, 22, 23 എന്നീ വാർഡുകളിൽ നിന്നും ശേഖരിച്ച 3680 ഒച്ചുകളുടെ ശുദ്ധമാക്കിയ 26 കിലോയോളം പുറംതോടുകൾ നിറച്ചാണ് നക്ഷത്രം നിർമിച്ചത്. ആഴ്ചകൾക്ക് മുമ്പ് കുടുംബ കൂട്ടായ്മകളിലൂടെ വാർഡുകളിലെ ജനങ്ങൾക്ക് സമ്മാനങ്ങൾ നൽകിയാണ് ഒച്ചുകളുടെ പുറം തോടുകൾ ശേഖരിച്ചത്.
പരിസ്ഥിതിക്കും കൃഷിക്കും ആരോഗ്യത്തിനും ഹാനികരമായ ആഫ്രിക്കൻ ഒച്ചുകൾ ഇല്ലാത്ത നാളെയുടെ പ്രതീക്ഷ ഇതിലൂടെ ജനങ്ങളിലെത്തിക്കുന്നത്. രക്ഷകന്‍റെ പിറവിയുടെ പ്രകാശം നൽകിയ നക്ഷത്രത്തെ നാടിന്റെ ശാപമായ ഒച്ചുകളില്ലാത്തെ നാളെയുടെ പ്രതീക്ഷ നക്ഷത്രമായി അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ലിസ്യൂനഗർ പള്ളി വികാരി ഫാ. പീറ്റർ കോയിക്കര പറഞ്ഞു.
ചേർത്തല തണ്ണീർമുക്കം റോഡിൽ വാരനാട് ലിസ്വൂ നഗർ പള്ളിയ്ക്ക് മുന്നിലെ വേറിട്ട ഈ നക്ഷത്രം കാണികൾക്ക് കൗതുകക്കാഴ്ചയാണ്.
Also Read: ഷോപിയാൻ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു