കേരളം

kerala

ETV Bharat / state

സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തവർ ഉടൻ ബന്ധപ്പെടണമെന്ന് ജില്ലാ കലക്‌ടർ - ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടർ

പോളിങ് ബൂത്തിൽ പോയി നേരിട്ട് വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നും ബാലറ്റ് പേപ്പർ ഇതുവരെ ലഭിക്കാത്ത കൊവിഡ് രോഗികളും ക്വാറന്‍റൈനിൽ ഇരിക്കുന്നവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നും ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടർ അറിയിച്ചു

special postal vote in alappuzha  special postal vote  vote of covid patients  സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ്  ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടർ  സ്പെഷ്യൽ പോസ്റ്റൽ വോട്ട്
സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തവർ ഉടൻ ബന്ധപ്പെടണമെന്ന് ജില്ലാ കലക്‌ടർ

By

Published : Dec 5, 2020, 3:12 PM IST

ആലപ്പുഴ:വോട്ടർ പട്ടികയിൽ പേരുള്ള കൊവിഡ് രോഗികൾക്കും ക്വാറന്‍റൈനിൽ കഴിയുന്നവർക്കും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിട്ടുണ്ട്. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശമനുസരിച്ച് പോളിങ് ബൂത്തിൽ പോയി നേരിട്ട് വോട്ട് ചെയ്യാൻ അനുവദിക്കില്ല. അതിനാൽ ബാലറ്റ് പേപ്പർ ഇതുവരെ ലഭിക്കാത്ത കൊവിഡ് രോഗികളും ക്വാറന്‍റൈനിൽ ഇരിക്കുന്നവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടർ അറിയിച്ചു.

ഇത്തരത്തിൽ സൗകര്യം ആവശ്യമുള്ള വോട്ടർമാർ അതത് ബ്ലോക്ക് വരണാധികാരികളെയോ, അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസർമാരായ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസർമാരെയോ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെടണം. വോട്ടർമാർ അതത് വരണാധികാരികളെയോ എആർഒമാരായ നഗരസഭാ സെക്രട്ടറിമാരുമായോ ബന്ധപ്പെടണമെന്നും കലക്‌ടർ അറിയിച്ചു.

ABOUT THE AUTHOR

...view details