ആലപ്പുഴ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്‍റെ ഭാഗമായി ബിജെപി നടപ്പിലാക്കുന്ന 'സ്മൃതി കേരം' പദ്ധതി ആലപ്പുഴ ജില്ലയിലും ആരംഭിച്ചു. ചേർത്തല കോടംതുരുത്ത് പഞ്ചായത്തിലെ വല്യതോട്ടിൽ നടന്ന പരിപാടി സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്തു.
കേരം തിങ്ങും കേരളനാട് പുനഃസൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് സ്മൃതി കേരം പദ്ധതിയെന്ന് സുരേഷ് ഗോപി പറഞ്ഞു. വരുന്ന ഇരുപത് ദിവസം കൊണ്ട് കേരളത്തിലെ മുഴുവൻ ജില്ലയിലും പദ്ധതി നടപ്പിലാക്കും.