കേരളം

kerala

ETV Bharat / state

അഗതിയായ സ്‌ത്രീക്ക് വീടൊരുക്കി  സേവാഭാരതി - ആലപ്പുഴ

സമീപവാസിയായ ശ്രീകാർത്തികയിൽ കാർത്തികേയൻ സൗജന്യമായി നൽകിയ ഒരു സെന്‍റ് ഭൂമിയിലാണ് സേവാഭാരതി അടച്ചുറപ്പുള്ള വീട് നിർമ്മിച്ച് നൽകിയത്.

sevabarathi  RSS  alappuzha  build home as help  സേവാഭാരതി  ആർഎസ്എസ്  ആലപ്പുഴ
മാതൃകയായി സേവാഭാരതി; അഗതിയായ സ്‌ത്രീക്ക് വീടൊരുക്കി നൽകി

By

Published : Oct 26, 2020, 1:59 PM IST

ആലപ്പുഴ: അഗതിയായ സ്‌ത്രീക്ക് വീടൊരുക്കി സേവാഭാരതി. തുറവൂർ പുത്തൻചന്ത പൂതക്കുളങ്ങര ഭാനുമതിക്കാണ് സേവാഭാരതി തണലൊരുക്കിയത്‌. ഒരു തുണ്ട് ഭൂമിയിൽ, പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടി താമസിച്ചിരുന്ന ഭാനുമതിക്ക് ഇനി അടച്ചുറപ്പുള്ള ചെറിയ വീട്ടിൽ അന്തിയുറങ്ങാം. സമീപവാസിയായ ശ്രീകാർത്തികയിൽ കാർത്തികേയൻ സൗജന്യമായി നൽകിയ ഒരു സെന്‍റ് ഭൂമിയിലാണ് സേവാഭാരതി അടച്ചുറപ്പുള്ള വീട് നിർമ്മിച്ച് നൽകിയത്. ആർഎസ്എസ് പ്രാന്ത സഹസേവാ പ്രമുഖ് എംസി വത്സൻ താക്കോൽദാന കർമ്മം നിർവ്വഹിച്ചു.

മാതൃകയായി സേവാഭാരതി; അഗതിയായ സ്‌ത്രീക്ക് വീടൊരുക്കി നൽകി

സേവാഭാരതി തുറവൂർ യൂണിറ്റ് പ്രസിഡന്‍റ് കെ ജി രാംകുമാർ അധ്യക്ഷനായി. ആർ സതീശൻ, ജോ. സെക്രട്ടറി പി.ഡി.അജിത്, കെ വി ജയകുമാർ, സിനീഷ് മാധവൻ, എസ് ജയകൃഷ്‌ണൻ, എസ് വിദ്യ, പി എം മനോജ്, ബി അജിത്കുമാർ തുടങ്ങിയവരും പങ്കെടുത്തു.

ABOUT THE AUTHOR

...view details