ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിൽ നിര്‍ത്തിവെച്ചിരുന്ന സേവനങ്ങള്‍ സെപ്‌റ്റംബര്‍ 14 മുതല്‍ പുനരാരംഭിക്കുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. ഇതിന്‍റെ ഭാഗമായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും സൂപ്രണ്ട് പറഞ്ഞു.
രാവിലെ ഒമ്പത് മുതല്‍ രാവിലെ 11 വരെ മുമ്പ് ഉണ്ടായിരുന്ന എല്ലാ ഒ. പി കളും ഉണ്ടായിരിക്കുന്നതാണ്. അപകടത്തില്‍പെട്ട് വരുന്നവരുടെ ഓപ്പറേഷനും ക്യാന്‍സര്‍ രോഗികളുടെ ഓപ്പറേഷനും നേരത്തെ നിലനിന്നിരുന്ന സംവിധാനത്തില്‍ പുനരാരംഭിക്കും. കീമോതെറാപ്പി, റേഡിയോതെറാപ്പി, ഡയാലിസിസ് എന്നിവ നിയന്ത്രിതമായി പുനരാരംഭിക്കും. രോഗികള്‍ ടെലിഫോണിക് കണ്‍സള്‍ട്ടേഷന്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. ഒ. പി, ലാബ്, ഫാര്‍മസി എന്നിവിടങ്ങളിലെല്ലാം കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.