ആലപ്പുഴ: സ്വന്തമായുണ്ടായിരുന്ന ഏക സമ്പാദ്യമായ വീട് തകർന്നതിനെ തുടർന്ന് ദുരിതത്തിലായ കുടുംബത്തിന് കിടപ്പാടം ഒരുക്കാന്‍ സഹപാഠികളും അധ്യാപകരും നാട്ടുകാരും രംഗത്ത്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡിലെ താമസക്കാരായ അമ്മക്കും രണ്ട് മക്കൾക്കും അന്തി ഉറങ്ങാന്‍ സുരക്ഷിതമായൊരു വീട് ഒരുക്കാന്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ് ഇവർ.
നന്മയുടെ നല്ല മാതൃക; വീട് തകർന്ന് ദുരിതത്തിലായ കുടുംബത്തിന് താങ്ങായി സ്കൂൾ അധികൃതർ ചാരമംഗലം ഡിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ക്ക് അമ്മ മാത്രമാണ് ഉളളത്. അച്ഛന്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. ദാരിദ്ര്യത്തോട് പൊരുതിയാണ് മൂന്ന് പേരുടേയും ജീവിതം. കാലപ്പഴക്കം മൂലം അപകട നിലയിലായ ഇവരുടെ വീടിന്‍റെ മേല്‍ക്കൂര കഴിഞ്ഞ ദിവസത്തെ മഴയില്‍ തകര്‍ന്നിരുന്നു. സമീപവാസി താല്‍ക്കാലികമായി അഭയം നല്‍കിയ സ്ഥലത്താണ് ഇപ്പോള്‍ ഇവരുടെ താമസം.
ALSO READ:വീടിനു ചുറ്റം കൊതുക് മാത്രം, രോഗ ഭീതിയില്‍ കബീറും കുടുംബവും
ഗ്രാമ പഞ്ചായത്ത് അംഗം രജനി രവിപാലനൻ കുരുന്നുകളുടെ ദുരിത ജീവിതം ചാരമംഗലം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെയാണ് സ്വന്തമായൊരു വീട് എന്ന ഇവരുടെ സ്വപ്‌നം പൂവണിയുന്നത്. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബാണ് കുരുന്നുകള്‍ക്ക് തണലൊരുക്കാന്‍ മുൻകൈയെടുക്കുന്നത്. കണിച്ചുകുളങ്ങര സ്വദേശി പ്രൊഫ. പീയുഷും വീട് നിര്‍മ്മിക്കാന്‍ സഹായം നല്‍കാമെന്ന് അറിയിച്ചു. ബാക്കി തുക സമാഹരിക്കാന്‍ ആര്‍. രവിപാലന്‍ ചെയര്‍മാനും പിടിഎ പ്രസിഡന്‍റ് അക്‌ബർ കണ്‍വീനറുമായ കമ്മിറ്റിയും ഉണ്ടാക്കിയിട്ടുണ്ട്. പ്രധാന അധ്യപിക ജി ഗീത ദേവി, സ്റ്റാഫ് സെക്രട്ടറി ഡൊമനിക്, അധ്യാപിക സിനി പൊന്നപ്പന്‍, പിടിഎ പ്രസിഡന്‍റ് അക്ബര്‍, പിടിഎ അംഗം കൃഷ്ണ പ്രസാദ്, ടിഎന്‍വിശ്വനാഥന്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.