ആലപ്പുഴ: പരീക്ഷകളിൽ ഉയർന്ന മാർക്കോടെ വിജയിച്ച പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് നൽകുന്ന മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ്ഗ വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. 2019-20 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് ഉയർന്ന മാർക്കോടെ വിജയിച്ച വിദ്യാർഥികൾക്കാണ് അവാർഡ് നൽകുന്നത്. അപേക്ഷ നൽകുന്നവർ ആദ്യാവസരത്തിൽ തന്നെ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കണം.
പട്ടികവർഗ വകുപ്പിന്‍റെ അവാർഡിന് അപേക്ഷിക്കാം
2019-20 അധ്യയന വർഷത്തിൽ പരീക്ഷകളിൽ ഉയർന്ന മാർക്കോടെ വിജയിച്ച വിദ്യാർഥികൾക്കാണ് അവാർഡ് നൽകുന്നത്. ജൂൺ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
വിദ്യാർഥിയുടെ പേര്, മേൽവിലാസം, ജാതി, വിജയിച്ച കോഴ്‌സ്, രജിസ്റ്റർ നമ്പർ, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ചിരുന്ന സ്ഥാപനത്തിന്‍റെ മേൽവിലാസം എന്നിവ രേഖപ്പെടുത്തി എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ (പാസ് ബുക്കിന്‍റെ ആദ്യപേജ്), എന്നിവയുടെ കോപ്പിയും മൊബൈൽ നമ്പറും പട്ടികവർഗ്ഗ വികസന ഓഫീസർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, രണ്ടാംനില, പുനലൂർ പി.ഒ, പിൻ- 691305 എന്ന മേൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. വ്യക്തമായ രേഖകൾ ഇല്ലാത്തതും, ആവശ്യമായ രേഖകൾ ഇല്ലാത്തതുമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ജൂൺ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.