കാപ്പികോ റിസോർട്ട് പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ് - സുപ്രീംകോടതി ഉത്തരവ്
തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് വേമ്പനാട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന റിസോർട്ട് പൊളിച്ച് നീക്കാന്‍ കോടതി ഉത്തരവിട്ടത്.
കാപ്പികോ റിസോർട്ട് പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: ആലപ്പുഴയിലെ കാപ്പികോ റിസോർട്ട് പൊളിച്ച് നീക്കാൻ സുപ്രീംകോടതിയുടെ ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് വേമ്പനാട് തീരത്തിന് സമീപമുള്ള റിസോർട്ട് പൊളിച്ച് നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. വിശദമായ വാദം കേട്ട ശേഷം ജസ്റ്റിസ് രാമസുബ്രഹ്മണ്യമാണ് റിസോർട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവച്ചത്. റിസോർട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കാപ്പികോ റിസോർട്ട് ഉടമകൾ നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.
Last Updated : Jan 10, 2020, 5:35 PM IST