ആലപ്പുഴ: ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ശരണബാല്യം പദ്ധതിയുടെ ഭാഗമായി എക്‌സൈസ്, പൊലീസ് വകുപ്പുകളുമായി സഹകരിച്ച് ലഹരിവിരുദ്ധ ഡ്രൈവുകൾ നടത്തുമെന്ന് കലക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ ശരണബാല്യം ടാസ്‌ക് ഫോഴ്സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.
ശരണബാല്യം പദ്ധതി; ജില്ലയിൽ ലഹരിവിരുദ്ധ ഡ്രൈവുകൾ നടത്തുമെന്ന് ജില്ലാ കലക്ടർ - ആലപ്പുഴ
ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിസര പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മിന്നൽ പരിശോധനകൾ നടത്താൻ കലക്ടർ നിർദേശിച്ചു.
ജില്ലയിൽ ലഹരിവിരുദ്ധ ഡ്രൈവുകൾ നടത്തുമെന്ന് ജില്ലാ കലക്ടർ
ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിസര പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മിന്നൽ പരിശോധനകൾ നടത്താൻ നിർദേശിച്ചു. പരിശോധനയിൽ ലഹരിവസ്തുക്കൾ കൈവശം വച്ചിരിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ ബോധ്യപ്പെട്ടാൽ കർശന നടപടിയെടുക്കും. സ്‌കൂളിൽ നിന്ന് ലഹരി വസ്തുക്കൾ കണ്ടെടുത്താൽ സ്‌കൂളിന്‍റെ പേരുൾപ്പെടെ പരസ്യപ്പെടുത്തുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി. സ്‌കൂൾ കുട്ടികളുടെ ഇടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.