ആലപ്പുഴ: ശബരിമലയിൽ സ്ത്രീപ്രവേശനം പാടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചു. ഇതാണ് എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം പാടില്ല; സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും വെള്ളാപ്പള്ളി - sndp
തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ മേൽ മാത്രം ആരോപിക്കുന്നത് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍.
തെരഞ്ഞെടുപ്പിൽ മത്സരിച്ചത് എൽഡിഎഫ് മുന്നണിയാണ്. അതിന്‍റെ ഉത്തരവാദിത്തം മുന്നണിയിലെ ഘടക കക്ഷികൾക്കെല്ലാമുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനം മുന്നണിയുടെ കൂട്ടുത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ മേൽ മാത്രം ആരോപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ മുന്നണിക്ക് സംഭവിച്ച തെറ്റുകൾ ഘടകകക്ഷികൾ ഒരുമിച്ചിരുന്ന് വിലയിരുത്തി അവ തിരുത്താൻ തയ്യാറാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.