കേരളം

kerala

ETV Bharat / state

ആലപ്പുഴയിലെ കൊവിഡ് രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു - കൊവിഡ് ആലപ്പുഴ

ആലപ്പുഴയിൽ കൊറോണ സ്ഥിരീകരിച്ചയാൾക്ക് അധികം സമ്പർക്കമുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടർ എം.അഞ്ജന പറഞ്ഞു. വീട്ടിൽ നിരീക്ഷണം നിർദ്ദേശിച്ചത് കൊണ്ട് വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി. വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും അത് കൊണ്ട് തന്നെ അധികം ആരുമായും സമ്പർക്കത്തിൽ ഏർപ്പെടാനുള്ള സാഹചര്യമില്ലായിരുന്നു എന്നും കലക്ടർ അറിയിച്ചു.

covid patient in Alappuzha  കൊവിഡ് ആലപ്പുഴ  രോഗിയുടെ റൂട്ട്മാപ്പ്
ആലപ്പുഴ

By

Published : Mar 26, 2020, 7:56 AM IST

ആലപ്പുഴ: ആലപ്പുഴയിൽ കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു. കുവൈറ്റിൽ നിന്ന് നാട്ടിലെത്തിയ വ്യക്തിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ആരോഗ്യവകുപ്പ് പുറത്തിറക്കിയ വൈറസ് ബാധിത വ്യക്തിയുടെ സഞ്ചാരപഥം :

റൂട്ട്മാപ്പ്
കൊവിഡ് രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

മാർച്ച് 20ന് കുവൈറ്റിൽ നിന്ന് മസ്‌കറ്റിലേക്ക് ഒമാൻ എയർവേസ് ഡബ്ലിയു.വൈ 662 വിമാനത്തിൽ വന്നിറങ്ങി. ശേഷം മാർച്ച് 21ന് ഒമാൻ എയർവേസ് ഡബ്ലിയു.വൈ 0207 വിമാനത്തിൽ ഗോവയിലേക്ക്. അന്നേ ദിവസം വൈകിട്ട് 6.30ന് ഗോവ വിമാനത്താവളത്തിൽ എത്തി. ഏഴ് മണിക്ക് മഡ്‌ഗോൺ റെയിൽവേ സ്റ്റേഷനിലേക്ക് ടാക്‌സിയിൽ യാത്ര. അവിടെ നിന്ന് രാത്രി പത്ത് മണിക്ക് ചണ്ഡീഗഢ് - കൊച്ചുവേളി കേരളാ സമ്പർകാന്തി ട്രെയിനിന്‍റെ (ട്രെയിൻ നമ്പർ 12218) ജനറൽ കമ്പാർട്ട്മെന്‍റിൽ ആലപ്പുഴയിലേക്ക്. മാർച്ച് 22ന് രാവിലെ 11.30ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തി. പിന്നീട് ഇവിടെ നിന്ന് ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ഓട്ടോറിക്ഷയിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിലേക്ക്. പിന്നീട് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്നതിനെ തുടർന്ന് അന്ന് തന്നെ വീട്ടിലേക്ക്. ഈ യാത്ര ആംബുലൻസിലായിരുന്നു. പിറ്റേന്ന് മാർച്ച് 23ന് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ ആംബുലൻസിൽ വീണ്ടും ആലപ്പുഴ ജനറൽ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിലേക്ക്. അതേസമയം, ആലപ്പുഴയിൽ കൊറോണ സ്ഥിരീകരിച്ചയാൾക്ക് അധികം സമ്പർക്കമുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടർ എം.അഞ്ജന പറഞ്ഞു. വീട്ടിൽ നിരീക്ഷണം നിർദ്ദേശിച്ചത് കൊണ്ട് വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി. വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും അത് കൊണ്ട് തന്നെ അധികം ആരുമായും സമ്പർക്കത്തിൽ ഏർപ്പെടാനുള്ള സാഹചര്യമില്ലായിരുന്നു എന്നും കലക്ടർ അറിയിച്ചു. ഇയാളെ പരിചരിച്ച ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിലാണ്. എന്നാല്‍ രോഗം സ്ഥിരീകരിച്ചയാൾ ട്രെയിൻ മാർഗമാണ് ആലപ്പുഴയിലെത്തിയത് എന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. കൊറോണയെ നേരിടാൻ എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്നും ജില്ലാ കലക്ടർ എം അഞ്ജന അഭ്യർത്ഥിച്ചു.

ABOUT THE AUTHOR

...view details