ആലപ്പുഴ : ആലപ്പുഴ- കായംകുളം ദേശീയപാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങര കവലയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേർ മരിച്ചു. കായംകുളം സ്വദേശികളായ ആയിഷ ഫാത്തിമ (25), റിയാസ് (27), ബിലാൽ (5), ഉണ്ണിക്കുട്ടൻ (20) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ആലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം - kayakulam accident
മരിച്ച നാല് പേരും കായംകുളം സ്വദേശികളാണ്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം.
പുലർച്ചെ 3.50-ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഫയർഫോഴ്‌സും പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അജ്‌മി (23), അൻഷാദ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കായംകുളത്ത് നിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാര്‍ മണല്‍ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ അമിതവേഗത്തിലായിരുന്നെന്നാണ് വിവരം.