കേരളം

kerala

ETV Bharat / state

റാമോജി ഗ്രൂപ്പിന്‍റെ ഭവന പദ്ധതിക്ക് ആലപ്പുഴയിൽ നാളെ തുടക്കം - ഭവന പദ്ധതിക്ക്

പ്രളയത്തിൽ വീടുൾപ്പെടെ സർവതും നഷ്ടപ്പെട്ട 20 പഞ്ചായത്തുകളിലെ 116 നിർദ്ധന കുടുംബങ്ങൾക്ക് വീടുവെച്ച് നൽകുന്ന പദ്ധതിക്കാണ് നാളെ തുടക്കമാകുന്നത്.

റാമോജി ഗ്രൂപ്പിന്‍റെ ഭവന നിര്‍മ്മാണ പദ്ധതിക്ക് നാളെ തുടക്കം

By

Published : Mar 1, 2019, 12:02 AM IST


കായൽ കാഴ്ച്ചകളിൽ സഞ്ചാരികൾക്ക് വിരുന്നൊരുക്കുന്ന കേരളത്തിലെ അത്യപൂർവം ജില്ലകളിൽ ഒന്നാണ് ആലപ്പുഴ.കണ്ണെത്താദൂരമുളള നെൽപാടങ്ങൾ
ഈ ജില്ലയുടെ മാത്രം സവിശേഷതയാണ്.കഴിഞ്ഞ വർഷത്തെ മഹാ പ്രളയത്തിൽ പതിനായിരങ്ങളാണ് ജില്ലയിൽ ഭവനരഹിതരായത്.ഇവർക്ക് കൈത്താങ്ങുകയാണ് റാമോജി ഈ നാടു ഗ്രൂപ്പിന്‍റെ ഭവന പദ്ധതി.
6 ലക്ഷം രൂപ ചിലവിൽ 400 ചതുരശ്ര അടിയുളള വീടുകളാണ് ഒാരോ ഗുണഭോക്താവിനും നിർമ്മിച്ച് നൽകുന്നത്.

പ്രത്യേക പരിശീലനം നേടിയ കുടുംബശ്രീ വനിതാ പ്രവർത്തകർ നിർമ്മിച്ച വീടുകളുടെ മാത്യകയിലാണ് നിർമ്മാണം.ആദ്യ ഘട്ടമായി 40 വീടുകളാണ് കൗണ്ടവ്ൺ മാത്യകയിൽ നിർമ്മിക്കുക.നിർമ്മാണോൽഘാടനം നാളെ രാവിലെ 11ന് ധനമന്ത്രി തോമസ് െഎസക്കിന്‍റെ അദ്ധ്യക്ഷതയിൽ തദ്ദേശഭരണ മന്ത്രി എ സി മൊയ്ദീൻ നിർവഹിക്കും.മന്ത്രിമാരായ പി തിലോത്തമൻ ജി സുധാകരൻ തുടങ്ങിവർ പങ്കെടുക്കും.ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷനാണ് പദ്ധതിയുടെ നിർവഹണ ചുമതല

റാമോജി ഗ്രൂപ്പിന്‍റെ ഭവന പദ്ധതിക്ക് നാളെ തുടക്കം

ABOUT THE AUTHOR

...view details