ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണവിധേയമായ സഹാചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ട്രാൻസ്‍ജൻഡർ കോൺഗ്രസിന്‍റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ കളക്ട്രേറ്റ് മാർച്ച് നടത്തി.
സ്വർണക്കടത്ത്; ആലപ്പുഴയിൽ ട്രാൻസ്‌ജെൻഡർ കോൺഗ്രസിന്‍റെ പ്രതിഷേധം - kerala predesh transgender congress
സംസ്ഥാന സർക്കാരിന്‍റെ അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കും എതിരെയും സ്വർണക്കടത്ത് കേസിലെ സത്യാവസ്ഥ തെളിയിക്കണമെന്നുമുള്ള ആവശ്യങ്ങളും ഉന്നയിച്ചാണ് മാർച്ച് നടത്തിയത്
സംസ്ഥാന സർക്കാരിന്‍റെ അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കും എതിരെയും സ്വർണക്കടത്ത് കേസിലെ സത്യാവസ്ഥ തെളിയിക്കണമെന്നുമുള്ള ആവശ്യങ്ങളും ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് ഡിസിസി പ്രസിഡന്‍റ് അഡ്വ എം ലിജു ഉദ്‌ഘാടനം ചെയ്തു. കേരള പ്രദേശ് ട്രാൻസ്‍ജൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അരുണിമ സുൾഫിക്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ദേവൂട്ടി ഷാജി, കൊല്ലം ജില്ലാ പ്രസിഡന്‍റ് നാദില, ഇടുക്കി ജില്ലാ പ്രസിഡന്‍റ് രശ്മി ഗോപൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി ലിജു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.