കെ. കെ. മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്
ഐജിയുടെ കീഴിൽ പ്രത്യേകസംഘം കേസ് അന്വേഷിക്കുകയാണ്. അതിനാൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തടസം ഉണ്ടെന്നാണ് മാരാരിക്കുളം പൊലീസ് ആലപ്പുഴ ജുഡീഷൽ കോടതിയെ അറിയിച്ചത്
ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ. കെ. മഹേശന്റെ ആത്മഹത്യയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ, സഹായി കെ. എൽ. അശോകൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുക്കാന്‍ ആകില്ലെന്ന് പൊലീസ്. നിലവിൽ അസ്വാഭാവിക മരണത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐജിയുടെ കീഴിൽ പ്രത്യേകസംഘം കേസ് അന്വേഷിക്കുകയാണ്. അതിനാൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തടസം ഉണ്ടെന്നാണ് മാരാരിക്കുളം പൊലീസ് ആലപ്പുഴ ജുഡീഷൽ കോടതിയില്‍ അറിയിച്ചത്. പൊലീസിന്റെ വാദം കോടതി അംഗീകരിച്ചു.