കേരളം

kerala

ETV Bharat / state

പിഎസ്‌സി ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ

സംഭവം അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി കെ.എം ടോമി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിർദേശം നൽകി.

പൊലീസുകാരന് സസ്‌പെൻഷൻ  POLICE_OFFICER_SUSPENDED  latest crime news updates  ആലപ്പുഴ  പൊലീസ് പല്ലടിച്ച് കൊഴിച്ചു
പിഎസ്‌സി ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ

By

Published : Dec 19, 2019, 12:01 PM IST

ആലപ്പുഴ:വളവിൽ വാഹന പരിശോധന നടത്തിയത് ചോദ്യം ചെയ്ത പിഎസ്സി ഉദ്യോഗസ്ഥനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്ന് ചേർത്തല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുധീഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗ്രേഡ് എസ്‌ഐ ബാബുവിനും സിവിൽ പൊലീസ് ഓഫിസർ തോമസിനും എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി.

സംഭവം അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി കെ.എം ടോമി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിർദേശം നൽകി. തിരുവനന്തപുരം പിഎസ്സി ഓഫിസിലെ ഉദ്യോഗസ്ഥൻ ചേർത്തല 5-ാം വാർഡ് ഇല്ലിക്കൽ രമേഷ് എസ് കമ്മത്തിനാണ് മർദനമേറ്റത്. ശനിയാഴ്ച വൈകിട്ട് ചേർത്തല പുത്തോട്ടപ്പാലത്തിന് സമീപത്തെ വളവിലായിരുന്നു സംഭവം.

എറണാകുളത്ത് പിഎസ്‌സി ജോലി കഴിഞ്ഞ് വരികയായിരുന്ന തന്നെ റോഡിലെ വളവിൽ, ഇരുട്ടത്ത് ബൈക്ക് തടഞ്ഞ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് രമേഷ് പറഞ്ഞു. മദ്യപിച്ചില്ലെന്ന് മനസ്സിലായതോടെ വിട്ടയച്ചു. ബൈക്ക് അൽപം മാറ്റി നിർത്തിയ ശേഷം വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്ന് ഡിജിപിയുടെ സർക്കുലർ ഇല്ലേയെന്ന് ചോദിക്കുകയും ഫോട്ടോ എടുക്കാൻശ്രമിക്കുകയും ചെയ്തു. ഇത് പൊലീസിന് ഇഷ്ടപ്പെട്ടില്ല. തുടർന്ന് കൈ പിന്നിൽ കൂട്ടിക്കെട്ടി പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. തലയിലും കണ്ണിലും ഇടിച്ചു. ജനനേന്ദ്രിയത്തിന് പരുക്കേൽപിച്ചു. മർദനത്തിൽ മുന്നിലെ പല്ല് നഷ്ടമായി. സ്റ്റേഷനിൽ
എത്തിച്ചും ഉപദ്രവിച്ചു. മെഡിക്കൽ പരിശോധന സമയത്ത് പൊലീസ് മർദിച്ചെന്നു പറയരുതെന്നു ഭീഷണിപ്പെടുത്തിയെന്നും മർദ്ദനമേറ്റ രമേഷ് എസ് കമ്മത്ത് പറയുന്നു.

പൊലീസിന്‍റെ കൃത്യനിർവഹണത്തിന് തടസ്സം നിന്നെന്ന വകുപ്പിൽ കേസെടുത്ത് ജാമ്യത്തിൽ വിട്ടെങ്കിലും ഇതു സംബന്ധിച്ച് പരാതിപ്പെടാൻ ഭയന്നു. തുടർന്ന് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് ഡിജിപിക്കു പരാതി നൽകിയത്.

ABOUT THE AUTHOR

...view details