ആലപ്പുഴ: ഡ്യൂട്ടിയിലിരിക്കെ പൊലീസ് നായ ജൂഡോ മരിച്ച സംഭവത്തിൽ ചുമതലയുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മരണസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്‌ണു, അന്നേ ദിവസം അവധിയിലായിരുന്ന ജൂഡോയുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഡോഗ് സ്‌കോഡിലെ ഷാൻ കുമാർ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി എടുത്തത്. അന്വേഷണ വിധേയമായാണ് ഇരുവരെയും ജില്ലാ പൊലീസ് മേധാവി കെഎം ടോമി സസ്‌പെൻഡ് ചെയ്‌തത്. അസഹ്യമായ ചൂടേറ്റതും അപ്രതീക്ഷിതമായി സംഭവിച്ച രക്തസമ്മർദത്തിലെ വ്യതിയാനവും അതേ തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് നായയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. ഇതിനാൽ ഇരുവർക്കുമെതിരെ കാര്യമായ നടപടികൾ ഒന്നുമെടുക്കാൻ സാധ്യതയില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന സൂചന.
പൊലീസ് നായയുടെ മരണം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ - Two police officers suspended
അസഹ്യമായ ചൂടേറ്റതും അപ്രതീക്ഷിതമായി സംഭവിച്ച രക്തസമ്മർദത്തിലെ വ്യതിയാനവും അതേ തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് നായയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ
പൊലീസ് നായയുടെ മരണം: രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
അതേ സമയം നടപടി അനാവശ്യമാണെന്ന് ഒരുവിഭാഗം പൊലീസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. ഇരുവർക്കുമെതിരെയുള്ള നടപടി അനാവശ്യമാണെന്നും ഇത് പിൻവലിക്കണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതിനാൽ പരസ്യ പ്രതികരണത്തിന് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.