ആലപ്പുഴ:ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം തന്നെ മത്സരിക്കുമെന്ന് വർക്കിങ് പ്രസിഡന്‍റ് പി.ജെ ജോസഫ്. കേരള കോൺഗ്രസ് ജെ ആയിരുന്നപ്പോൾ മത്സരിച്ച മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് കുട്ടനാട്. അത് കൊണ്ട് തന്നെ ഇത്തവണയും സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട് സീറ്റില്‍ ജോസഫ് വിഭാഗം മത്സരിക്കുമെന്ന് പി.ജെ ജോസഫ് - KUTTANAD BYELECTION
സ്ഥാനാർഥി പ്രഖ്യാപനം നടത്തേണ്ടത് യുഡിഎഫ് മുന്നണിയാണ്. സീറ്റ് അവകാശവാദവുമായി കോൺഗ്രസ് വരുമെന്ന് കരുതുന്നില്ലെന്നും പി.ജെ ജോസഫ്
കുട്ടനാട് സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടത്, ജോസഫ് വിഭാഗം മത്സരിക്കും: പി ജെ ജോസഫ്
സ്ഥാനാർഥി പ്രഖ്യാപനം നടത്തേണ്ടത് യുഡിഎഫ് മുന്നണിയാണ്. സീറ്റ് അവകാശവാദവുമായി കോൺഗ്രസ് വരുമെന്ന് കരുതുന്നില്ല. മുമ്പ് മത്സരിച്ച ജേക്കബ് ഏബ്രഹാം തന്നെ മത്സരിക്കുമെന്നും പി.ജെ ജോസഫ് ആലപ്പുഴയിൽ പറഞ്ഞു.