ആലപ്പുഴ:കൊവിഡിനെ പുകച്ച് ഓടിക്കാമെന്ന ആലപ്പുഴ നഗരസഭയുടെ നിലപാട് അശാസ്ത്രീയമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി. കൊവിഡ് പ്രതിരോധമെന്ന പേരിൽ നഗരത്തിലെ മുഴുവൻ വീടുകളിലും ധൂമ സന്ധ്യ സംഘടിപ്പിക്കുവാനുള്ള ആലപ്പുഴ നഗരസഭയുടെ തീരുമാനം തികച്ചും പ്രതിഷേധാർഹവും അപലപനീയവുമാണന്ന് പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് ബി. കൃഷ്‌ണകുമാർ പറഞ്ഞു.
കൊവിഡിനെ പുകച്ച് ഓടിക്കാമെന്ന നിലപാട് അശാസ്ത്രീയമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് - parishath alappuzha district committee
അപരാജിത ചൂർണം പുകച്ചാൽ എല്ലാത്തരം വൈറസുകളും ബാക്‌ടീരിയകളും നശിക്കുമെന്നും എല്ലാ പകർച്ചവ്യാധികളും ഇല്ലാതാകുമെന്നുമാണ് നഗരസഭ അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസിലൂടെ പ്രചരിക്കുന്നത്.
ആയുർവേദ വിധിപ്രകാരമുള്ള അപരാജിത ചൂർണം പുകച്ചാൽ എല്ലാത്തരം വൈറസുകളും ബാക്‌ടീരിയകളും നശിക്കുമെന്നും അത് വഴി വായുവിലൂടെ പകരുന്ന എല്ലാ പകർച്ചവ്യാധികളും ഇല്ലാതാകുമെന്നുമാണ് സോഷ്യൽ മീഡിയയിലൂടെയും നഗരസഭ അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസിലൂടെയും പ്രചരിക്കുന്നത്. മാത്രമല്ല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന പേരിൽ നഗരത്തിൽ വ്യാപകമായി ഹോമിയോ ഗുളികകളും വിതരണം ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അബദ്ധവും അശാസ്ത്രീയവും യാതൊരു അടിസ്ഥാനവുമല്ലാത്തതുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടി.
കൂടുതൽ വായനയ്‌ക്ക്:ഭവന ശുചിത്വം ഉറപ്പാക്കാൻ ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ 'ധൂമസന്ധ്യ'