ആലപ്പുഴ:ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാൻ വലിയ സമരങ്ങൾ നടത്തേണ്ടിവരുമെന്നും ദലിതരുടെ ലയനം ഇപ്പോഴുള്ള രാഷ്ടീയ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നും മന്ത്രി പി.തിലോത്തമൻ. വേലൻ സംഘടനകൾ ഒരു പേരിൽ ഒരു കുടക്കീഴിൽ ഒന്നിക്കുന്ന ഏകോപന പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ ദലിതരുടെ സംവരണങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു: മന്ത്രി പി.തിലോത്തമൻ
ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റെയിൽവേ പോലും സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുകയാണെന്നും മന്ത്രി പി.തിലോത്തമൻ പറഞ്ഞു
ദലിതരുടെ നിലവിലുള്ള സംവരണങ്ങൾ കേന്ദ്ര സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പി.തിലോത്തമൻ
ദലിതരുടെ നിലവിലുള്ള സംവരണങ്ങൾ എല്ലാം തന്നെ കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്നും ദലിത് സമൂഹമാണ് ഇതര സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഏറ്റവും കൂടുതൽ പീഢനം അനുഭവിക്കേണ്ടി വരുന്നതെന്നും മന്ത്രി പി.തിലോത്തമൻ ആരോപിച്ചു. ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റെയിൽവേ പോലും സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.