ആലപ്പുഴ: ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയിൽ കൂടുതൽ വാങ്ങാനാവില്ലെന്ന് മന്ത്രി പി.തിലോത്തമൻ. ഇതുസംബന്ധിച്ച് ചില സ്ഥലങ്ങളിൽ നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ലീഗൽ മെട്രോളജി വിഭാഗം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന നഗരസഭ കൗൺസിലർമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കുപ്പിവെള്ളത്തിന് 13 രൂപയിൽ കൂടുതൽ വാങ്ങാനാവില്ലെന്ന് മന്ത്രി പി.തിലോത്തമൻ - മുട്ടം മാർക്കറ്റ് നവീകരണം
ലീഗൽ മെട്രോളജി വിഭാഗം ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പി.തിലോത്തമൻ
ഒരു ലിറ്റർ കുപ്പിവെള്ളത്തിന് പതിമൂന്ന് രൂപയിൽ കൂടുതൽ വാങ്ങാനാവില്ലെന്ന് മന്ത്രി പി.തിലോത്തമൻ.
എഎസ് കനാൽ ശുചീകരണത്തിനും മുട്ടം മാർക്കറ്റ് നവീകരണത്തിനും നടപടിയെടുത്തിട്ടുണ്ടെന്നും നഗരത്തിലെ വിവിധ വികസനപ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.