കേരളം

kerala

ETV Bharat / state

പുന്നപ്ര- വയലാർ രക്തസാക്ഷി വാരാചരണം

ഒക്ടോബർ 20 മുതൽ 27 വരെയാണ് പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണം നടക്കുന്നത്. 27ന് ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണം വയലാറില്‍ സമാപിക്കും.

പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണത്തിന് തുടക്കമായി

By

Published : Oct 23, 2019, 7:42 PM IST

Updated : Oct 23, 2019, 8:31 PM IST

ആലപ്പുഴ : പുന്നപ്ര വയലാര്‍ രക്‌തസാക്ഷി വാരാചരണത്തിന്‍റെ ഭാഗമായി നടന്ന പുന്നപ്ര രക്തസാക്ഷി അനുസ്മരണം ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ഈമാസം 20 മുതല്‍ 27 വരെയാണ് വാരാചരണം നടക്കുന്നത്. ഇന്ന് രാവിലെ സമരഭൂമിയിൽ സമരനായകൻ കൂടിയായ വി.എസ് അച്യുതാനന്ദൻ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടത്തി.

27ന് ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണം വയലാറില്‍ സമാപിക്കും. തുടർന്ന് വയലാർ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും പ്രവർത്തകർ ഒരുമിച്ചാണ് വാരാചരണം സംഘടിപ്പിക്കുക. വാരാചരണത്തിന്‍റെ ഭാഗമായി പുന്നപ്ര സമര ഭൂമി, ആലപ്പുഴ വലിയ ചുടുകാട്, മാരാരിക്കുളം രക്തസാക്ഷി മണ്ഡപം, മേനാശ്ശേരി രക്തസാക്ഷി മണ്ഡപം, വയലാർ രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിൽ പതാക ഉയർന്നിട്ടുണ്ട്.

പുന്നപ്ര- വയലാർ രക്തസാക്ഷി വാരാചരണം
Last Updated : Oct 23, 2019, 8:31 PM IST

ABOUT THE AUTHOR

...view details