ആലപ്പുഴ: ഭരണകൂട കഴിവുകേടിനെതിരെ രാജ്യത്തെ സമസ്ത മേഖലകളിലും ഉടലെടുത്ത അസംതൃപ്തിയും പ്രതിഷേധവും ഇല്ലായ്മ ചെയ്യാൻ ലക്ഷദ്വീപിനെ കുരുതിക്കളമാക്കി മാറ്റരുതെന്ന് നാഷണൽ സെക്കുലർ കോൺഫറൻസ് ജില്ല കമ്മിറ്റി പറഞ്ഞു. ലക്ഷദ്വീപ് വിഷയം രാജ്യത്തെ ബഹുസ്വര സമൂഹം ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനെ കേവലം മുസ്ലീം വിഷയമായി ചുരുട്ടി കെട്ടാനുള്ള ബിജെപി നീക്കത്തിൽ മുസ്ലീം സമൂഹം ജാഗ്രത പാലിക്കണമെന്ന് ജില്ലാ പ്രസിഡന്‍റ് പി.ടി ഷാജഹാന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആവശ്യപ്പെട്ടു.
കഴിവുകേട് മറയ്ക്കാൻ ലക്ഷദ്വീപിനെ കുരുതി കൊടുക്കരുതെന്ന് നാഷണൽ സെക്കുലർ കോൺഫറൻസ് - ലക്ഷദ്വീപ്
ലക്ഷദ്വീപ് വിഷയം കേവലം മുസ്ലീം വിഷയമായി ചുരുട്ടി കെട്ടാനുള്ള ബിജെപി നീക്കത്തിൽ മുസ്ലീം സമൂഹം ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെക്കുലർ കോൺഫറൻസ്
NSC statement regarding lakshadweep