കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിരോധം: നെഹ്റു യുവ കേന്ദ്ര 1500 ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കും - നെഹ്റു യുവ കേന്ദ്ര 1500 ഹെല്‍പ് ഡെസ്‌കുകള്‍

ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ നെഹ്റു യുവ കേന്ദ്രകളുടെ മേല്‍നോട്ടത്തിലായിരിക്കും ഹെല്‍പ് ഡെസ്ക്കുകളുടെ പ്രവര്‍ത്തനം

Nehru Youth Center will open 1500 help desks  കൊവിഡ് പ്രതിരോധം  നെഹ്റു യുവ കേന്ദ്ര 1500 ഹെല്‍പ് ഡെസ്‌കുകള്‍  covid restrictions in Alappuzha
കൊവിഡ് പ്രതിരോധം: നെഹ്റു യുവ കേന്ദ്ര 1500 ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കും

By

Published : Apr 28, 2021, 4:08 AM IST

ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനും വാക്‌സിന്‍ എടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ സഹായിക്കുന്നതിനുമായി നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ 1500 ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ യൂത്ത് ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചാണ് ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിക്കുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യൂത്ത് ക്ലബ്ബ്കളുടെ പങ്കാളിത്തം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറിലാണ് തീരുമാനം.

ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ നെഹ്റു യുവ കേന്ദ്രകളുടെ മേല്‍നോട്ടത്തിലായിരിക്കും ഹെല്‍പ് ഡെസ്ക്കുകളുടെ പ്രവര്‍ത്തനം. ഓരോ ജില്ലയിലും 100 യൂത്ത് ക്ലബുകളിലാണ് ആദ്യ ഘട്ടത്തില്‍ ഡെസ്‌കുകള്‍ തുടങ്ങുന്നത്. പിന്നീട് നെഹ്റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ കെ കുഞ്ഞഹമ്മദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ ആര്‍.എല്‍ സരിത, അഡീഷണല്‍ ഡയറക്ടര്‍, ജില്ലാ യൂത്ത് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details