കേരളം

kerala

ETV Bharat / state

നെഹ്‌റു ട്രോഫി: സുരക്ഷ ശക്തം - nehru trophy

സുരക്ഷക്കായി പ്രത്യേക വിഭാഗങ്ങള്‍. 25 ബോട്ടുകള്‍ വിന്യസിച്ചു. മത്സരം തടസപ്പെടുത്തുന്നവരെ അറസ്റ്റ് ചെയ്‌ത് നീക്കും.

നെഹ്‌റു ട്രോഫി : കനത്ത സുരക്ഷയൊരുക്കി പൊലീസ്

By

Published : Aug 31, 2019, 2:51 AM IST

Updated : Aug 31, 2019, 6:43 AM IST

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിനായി പഴുതുകള്‍ അടച്ച സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി കെഎം ടോമിയുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ ആലപ്പുഴയില്‍ വിന്യസിച്ചു. ജലോത്സവം നടക്കുന്ന പുന്നമട മേഖലയെ 20 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തില്‍ 15 സെക്‌ടറുകളായി തിരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

നെഹ്‌റു ട്രോഫി: സുരക്ഷ ശക്തം

സ്‌ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്, ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ സുരക്ഷക്കായി പ്രത്യേക വിഭാഗത്തെയും സജ്ജമാക്കി. എല്ലാ പവലിയനിലും സിസിടിവി നിരീക്ഷണത്തിന് പ്രത്യേക കണ്ട്രോള്‍ റൂം, വിഐപി സുരക്ഷക്ക് കമാൻഡോകള്‍, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്വാഡ്, ഷാഡോ പൊലീസ്, ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരെയും പുന്നമടയില്‍ നിയോഗിച്ചിട്ടുണ്ട്.

25 ബോട്ടുകളും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിച്ചു. കായലില്‍ ചാടി മത്സരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്‌ത് നീക്കും. വള്ളംകളി നടക്കുന്ന സമയം ട്രാക്കില്‍ കയറുന്നവര്‍, പവലിയനുകളില്‍ പാസില്ലാതെ അതിക്രമിച്ചു കയറുന്നവര്‍, ആളുകളെ ബോട്ടിലും മറ്റും എത്തിക്കുന്നവര്‍ എന്നിവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും പരസ്യ മദ്യപാനം തടയുന്നതിന് ഷാഡോ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

Last Updated : Aug 31, 2019, 6:43 AM IST

ABOUT THE AUTHOR

...view details