നെഹ്‌റുട്രോഫി വള്ളംകളി; പ്രാഥമികഘട്ടത്തിന് ഇന്ന് തുടക്കമാവും - ക്യാപ്റ്റൻസ് ക്ലിനിക്ക്
മത്സരത്തിന്‍റെ നിയമങ്ങള്‍ ക്യാപ്റ്റന്മാര്‍ക്ക് വിവരിച്ചു നല്‍കുന്ന ക്യാപ്റ്റൻസ് ക്ലിനിക്ക് രാവിലെ തുടങ്ങും
നെഹ്‌റുട്രോഫി വള്ളംകളി : പ്രാരംഭ ഘട്ടങ്ങൾക്കു തുടക്കമായി
ആലപ്പുഴ:അറുപത്തിയേഴാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രാഥമിക ഘട്ടത്തിന് ഇന്ന് തുടക്കമാവും. മത്സരത്തിന്‍റെ നിയമങ്ങള്‍ ക്യാപ്റ്റന്മാര്‍ക്ക് വിവരിച്ചു നല്‍കുന്ന ക്യാപ്റ്റൻസ് ക്ലിനിക്ക് രാവിലെ തുടങ്ങും. അതിനു ശേഷം ട്രാക്ക് ആൻഡ് ഹീറ്റ്‌സ് നറുക്കെടുപ്പ് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കലക്‌ട്രേറ്റ് വളപ്പിലുള്ള ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ നടക്കും. വളളം കളിക്ക് മുന്നോടിയുളള 'ക്യാപ്റ്റൻസ് മീറ്റിംഗ്' രാവിലെ 11ന് ആലപ്പുഴ വൈഎംസിഎ ഹാളിൽ നടത്തും.