കേരളം

kerala

ETV Bharat / state

ദുരിതബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: രമേശ് ചെന്നിത്തല - kerala flood news

ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകരുതെന്ന പ്രചരണം ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

ദുരിതബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: രമേശ് ചെന്നിത്തല

By

Published : Aug 14, 2019, 5:04 AM IST

ആലപ്പുഴ: കേരളം ദുരിതപൂർണമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകരുതെന്ന പ്രചരണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിധിയിലേക്ക് കൈ അയച്ച് സംഭാവന നൽകണമെന്നാണ് യുഡിഎഫ് നിലപാട്. ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം ജനങ്ങൾക്കുവേണ്ടി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കണമെന്നും ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.

ദുരിതബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: രമേശ് ചെന്നിത്തല

സംസ്ഥാനം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ ദുരിതബാധിതരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം, ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്നും ദുരന്തബാധിതരെ സഹായിക്കാൻ ഇരിക്കരുത് എന്നുമുള്ള പ്രചരണം ആര് നടത്തിയാലും അത് ശരിയല്ല. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണത്തിന് 20 ശതമാനം മാത്രമാണ് ചെലവഴിച്ചെന്ന പരാതി നിലനിൽക്കുകയാണ്. ഇക്കാര്യം പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയകാലത്ത് പ്രതിപക്ഷത്തിന്‍റെ സഹകരണം സർക്കാർ ആവശ്യപ്പെട്ടില്ല. കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിക്കൊപ്പം ദുരിതബാധിത മേഖലകൾ താൻ സന്ദർശിച്ചിരുന്നു. ഇത്തവണ അത്തരം ഒരു സഹകരണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details