ആലപ്പുഴയിലെ വാണിജ്യകേന്ദ്രമായ മുല്ലയ്ക്കൽ തെരുവും പൂട്ടി - containment zone
കഴിഞ്ഞ ദിവസം ഇവിടെ ചില ടെക്സ്റ്റൈൽ ഷോപ്പുകളിലേയും സ്വർണക്കടകളിലേയും ജീവനക്കാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു
ആലപ്പുഴ: കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ ആലപ്പുഴ പട്ടണത്തിലെ വാണിജ്യകേന്ദ്രമായ മുല്ലയ്ക്കൽ തെരുവും പൂട്ടി. എവിജെ ജംഗ്ഷൻ മുതൽ മഞ്ജുള ബേക്കറി വരെയുള്ള ഇരുവശങ്ങൾ, പ്രീമിയർ ബേക്കറിയുടെ കിഴക്കേ ഇടവഴി മുതൽ പേച്ചിഅമ്മൻ കോവിൽ വരെ, പഴയ തിരുമല ക്ഷേത്രത്തിന് പടിഞ്ഞാറുവശം മുതൽ ഫെഡറൽ ബാങ്ക് റോഡ് വരെയുമാണ് ബുധനാഴ്ച്ച കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ ചില ടെക്സ്റ്റൈൽ ഷോപ്പുകളിലേയും സ്വർണക്കടകളിലേയും ജീവനക്കാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച്ച കൂടുതൽ കടകളിലെ ജീവനക്കാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് മുല്ലയ്ക്കൽ തെരുവ് കണ്ടെയ്ൻമെന്‍റ് സോണാക്കിയത്.