ആലപ്പുഴ: തീരദേശ സംരക്ഷണത്തിനായി സംസ്ഥാനത്തിന്‍റെ വിവിധ തീരപ്രദേശങ്ങളിൽ കൂടുതൽ പുലിമുട്ടുകൾ നിർമിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. അർത്തുങ്കൽ ഫിഷിങ് ഹാർബറിന്‍റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
തീരദേശ സംരക്ഷണത്തിനായി കൂടുതൽ പുലിമുട്ടുകൾ നിർമിക്കും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
അർത്തുങ്കൽ ഫിഷിങ് ഹാർബറിന്‍റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു
പുലിമുട്ട് നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. അവയുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഇത്തരം വിഷയങ്ങൾ വളരെ ഗൗരവമായി തന്നെ സർക്കാർ പരിഗണിക്കും. തീർച്ചയായും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ മുഴുവൻ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് പുലിമുട്ടുകളുടെ നിര്‍മാണത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. 49.39 കോടി രൂപയാണ് ആദ്യ രണ്ട് ഘട്ടങ്ങള്‍ക്കായി അനുവദിച്ചത്. ഇതില്‍ 26.22 കോടി രണ്ടാം ഘട്ടത്തില്‍ ചെലവാക്കും. മൂന്നാം ഘട്ടമായി വാര്‍ഫ്, ലേല ഹാള്‍, അപ്രോച്ച് റോഡ് തുടങ്ങിയവ നിര്‍മിക്കാന്‍ 121 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന്‍റെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. തെക്കേ പുലിമുട്ട് 595 മീറ്ററായി നീട്ടുന്നതാണ് രണ്ടാം ഘട്ടം.