ആലപ്പുഴ: കൊവിഡിന്‍റ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനും മറ്റ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രകൃതിക്ഷോഭം, കടൽക്ഷോഭം എന്നിവ മൂലം ദുരിതശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വന്നാല്‍ മുൻകൂട്ടി ഏർപ്പാടാക്കുവാനും മുൻവർഷങ്ങളിൽ ക്യാമ്പിനായി ഉപയോഗിച്ചിരുന്ന സ്കൂളുകളും മറ്റു കേന്ദ്രങ്ങളും മതിയായ സജ്ജീകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുവാനും തഹസിൽദാർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി നാല് തരം കെട്ടിടങ്ങള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിര്‍ദേശം നല്‍കി. പൊതുവായ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പുറമേ , 60 വയസിന് മുകളിലുള്ളവര്‍ക്കും കൊവിഡിതര രോഗമുള്ളവരും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയാല്‍ അവരെ പ്രത്യേകം താമസിപ്പിക്കാന്‍ കെട്ടിടം കണ്ടെത്തണം. കൊവിഡ് രോഗ ലക്ഷണമുള്ളവരെ പാര്‍പ്പിക്കാനുള്ള പ്രത്യേക കെട്ടിടങ്ങള്‍ ഉണ്ടായിരിക്കണം. മുറിയോട് ചേര്‍ന്ന് ടോയ്‌ലറ്റ് സംവിധാനങ്ങളുള്ള കെട്ടിടങ്ങളാണ് ഇതിന് ഉപയോഗിക്കുക.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മന്ത്രിതല യോഗം ചേർന്നു - ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മന്ത്രിതല യോഗം ചേർന്നു
മന്ത്രി ജി സുധാകരന്‍റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കുന്നതിന് എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി.
ഹോം ക്വാറന്‍റെന്‍ കഴിയുന്ന മുറക്ക് ആരോഗ്യ വകുപ്പിന്‍റെ അനുമതിയോടെ അവരെ പൊതു ക്യാമ്പുകളില്‍ താമസിപ്പിക്കും. കൊവിഡ് 19 രോഗവ്യാപന നിയന്ത്രണം, മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ എന്നിവയുടെ ഭാഗമായി ശുചിത്വ പരിശോധന, ആവശ്യത്തിന് ആരോഗ്യ പ്രവർത്തകർ ഉണ്ടെന്ന് ഉറപ്പു വരുത്തല്‍ തുടങ്ങിയവയ്ക്ക് ഡിഎംഒ (ആരോഗ്യം, ആയുർവേദം, ഹോമിയോ,) ശുചിത്വ മിഷൻ എന്നിവര്‍ക്ക് നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, മഴക്കാലത്തിനു മുന്നോടിയായുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിക്കുവാനും ഫിഷറീസ് വകുപ്പിന് നിർദ്ദേശം നൽകി.
ഈ കാലയളവിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ മുന്നിൽ കണ്ടു ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുവാനും ഹൗസ്ബോട്ട് പോലെയുള്ള ജലയാനങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കുവാനും ടൂറിസം വകുപ്പ് നടപടികൾ സ്വീകരിക്കണം. പിഡബ്ല്യുഡി അറ്റകുറ്റപ്പണികൾ നടത്തേണ്ട മുഴുവൻ റോഡുകളും മഴക്കാലത്തിനു മുൻപായി തന്നെ പൂർത്തീകരിക്കേണ്ടതുണ്ട്. റോഡരികിലെ ഓടകൾ മുഴുവനും വൃത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കുന്നതിന് എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് പൊലീസും ഫയർ ആൻഡ് റെസ്ക്യൂവും ശ്രദ്ധിക്കേണ്ടതാണ് എന്നും യോഗം തീരുമാനിച്ചു. എഎം ആരിഫ് എംപി, എംഎല്‍എമാരായ സജി ചെറിയാന്‍, ആര്‍ രാജേഷ്, യു പ്രതിഭ, ഷാനിമോള്‍ ഉസ്മാന്‍ , ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി വേണുഗോപാല്‍, ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍, പ്രതിപക്ഷ നേതാവിന്‍റെ പ്രതിനിധി ജോണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
TAGGED:
latest alappuzha