ആലപ്പുഴ :കടലാക്രമണമുണ്ടായ ചേർത്തല ഒറ്റമശ്ശേരിയിൽ സന്ദര്‍ശനം നടത്തി ഫിഷറീസ് മന്ത്രി സജി ചെറിയാൻ, പി.പ്രസാദ്, ആലപ്പുഴ എംപി അഡ്വ.എ.എം.ആരിഫ് എന്നിവര്‍. വൈകിട്ട് അഞ്ചരയോടെ ഒറ്റമശ്ശേരിയിലെത്തിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കടലാക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ചു.
കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദും
തീരദേശവാസികളുടെ ആശങ്കകള്‍ക്ക് ശാശ്വത പരിഹാരം കാണാൻ ഇടതുസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിമാര്‍.
കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദും
ALSO READ:പ്ലസ് വൺ പരീക്ഷകൾ ഓണാവധിയോട് അടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി
തകർന്ന വീടുകളും, തീരവും സംഘം നിരീക്ഷിച്ചു. ഇവിടെ കടൽഭിത്തിയില്ലാത്ത പ്രദേശത്താണ് കനത്തനാശം നേരിട്ടത്. ഒറ്റമശ്ശേരി തീരവും, തീരദേശ വാസികളുടെ ജീവനും, ജീവിതവും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാരായ സജി ചെറിയാനും, പി.പ്രസാദും, എ.എം.ആരിഫ് എംപിയും പറഞ്ഞു.