കേരളം

kerala

By

Published : Sep 2, 2019, 12:00 AM IST

ETV Bharat / state

എല്ലാ വിദ്യാർഥികൾക്കും ഇന്‍റർനെറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്

പത്താംക്ലാസ് എത്തുമ്പോഴേക്കും തീരദേശ മേഖലയിലെ വിദ്യാർഥികളെ ഉയർന്ന സാങ്കേതിക വിദ്യാഭ്യാസ നിലവാരത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി

എല്ലാ കുട്ടികളുടെ വീട്ടിലും ഇന്‍റർനെറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: അടുത്ത വർഷം അവസാനിക്കുമ്പോൾ എല്ലാ വിദ്യാർഥികളുടെ വീട്ടിലും ഇന്‍റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി പൂർത്തിയാക്കി വരികയാണെന്ന് ധനകാര്യവകുപ്പ് മന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞു. ഇതിനായി പ്രത്യേക കമ്പനി തന്നെ രൂപീകരിച്ചിട്ടുണ്ട്. തീരദേശമേഖലയിലെ കുട്ടികൾക്ക് പഠന സൗകര്യം മെച്ചപ്പെടുത്തുകയും ഒപ്പം അവർക്ക് വേണ്ട പ്രോത്സാഹനം ലഭിക്കുകയും വേണം.

എല്ലാ കുട്ടികളുടെ വീട്ടിലും ഇന്‍റർനെറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്

കുട്ടികൾക്കായുള്ള പ്രതിഭാ തീരം പദ്ധതി സർക്കാർ നടപ്പാക്കി വരികയാണ്ർ. ഏതെങ്കിലും ലൈബ്രറിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. തീരദേശമേഖലയിലെ കുട്ടികൾക്ക് ലൈബ്രറിയുടെ ഭാഗമായി പഠന സൗകര്യം ഒരുക്കും. ഏഴാം ക്ലാസിലെത്തുമ്പോൾ കുട്ടിയെ പ്രതിഭാതീരം പരിപാടിയുടെ ഭാഗമാക്കാൻ കഴിയും. പത്താംക്ലാസ് എത്തുമ്പോഴേക്കും ഉയർന്ന നിലവാരത്തിലേക്ക് വിദ്യാർഥികളെ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ മേഖല വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡ് വിതരണം എരമല്ലൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികളുടെയും മത്സ്യ അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കാണ് അവാർഡ് കൈമാറിയത്.

ABOUT THE AUTHOR

...view details